ഇടതു പക്ഷ ജനാധി പത്യ മുന്നണി ഭരണം നാലു വര്ഷം പുര്ത്തിയക്കുന്ന ഘട്ടത്തില്‍ മുന്നണി ഭരണത്തിന്റെ നേട്ടവും കോട്ടവും വിലയിരുത്തേണ്ട സമയമാണ്.സത്യ സന്ധമായി വിലയിരുത്തിയാല്‍ നല്ലൊരു ഭരണം കാഴ്ച വെച്ച് എന്ന് പറയാം .എന്നാല്‍ അഴിമതി രഹിതവും പരിഷ്കാരങ്ങള്‍ക്ക് വേണ്ടിയുള്ള പരിശ്രമവും ഈ ഗവര്‍മെന്റിന്റെ
മുഖ മുദ്ര മാറ്റുന്നു.രാഷ്ടിയ ഇഷ്ടനിഷ്ടങ്ങല്‍ക്കപ്പുറ ശരിയായ ഒരു വിലയിരുത്തല്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.വി എസ്,പിണറായി തര്‍ക്കമെന്നു മുദ്ര കുത്തി ഒരു സര്‍ക്കാരിനെ വിലയിരുത്താന്‍ മുതിരരുത്.പൊതു ഭരണ രംഗത്ത് കൊണ്ട് വന്ന പരിഷ്കാരങ്ങളും അതിലെ വിജയവും പാളിച്ചകളും വിളിച്ചോതി ഇനിയും കൊണ്ട് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട മേഖലകളെ ചുണ്ടി കാണിക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനും,മാധ്യമങ്ങള്‍ക്കും അതെ സമയം ഭരിക്കുന്ന പാര്‍ട്ടികളുടെ സ്വയം വിലയിരുത്തലും അനിവാര്യമാണ്.
നിശബ്ദമായ വിപ്ലവം നടന്നത് കാര്‍ഷിക മേഘലയിലാണ്.എന്നാല്‍ അവിടെ തന്നെയാണ് കുടുതല്‍ ദ്രോഹവും നടന്നത്.നെല്‍ വയല്‍,നിര്ത്തടങ്ങള്‍ നികത്തില്ല എന്നാ ഉറച്ച തിരുമാനം ഇനിയും നടപ്പാക്കാന്‍ ആയില്ല.നെല്‍ വയല്‍ നികത്തുന്നതിനെതിരെ പറയുന്നെങ്കിലും സി പി എം പ്രാദേശിക നേത്രത്വങ്ങള്‍ ഒന്നും ചെയ്യുന്നില്ല എന്നത് വാസ്തവം.
കേരളത്തിന്റെ ധന വകുപ്പില്‍ വരുത്തിയ മാറ്റവും ,അഴിമതി രഹിതമാകാന്‍ നടത്തുന്ന ശ്രമങ്ങളും ശ്ലാഖനിയമാണ്.മെഡിക്കല്‍ മേഖലിയില്‍ വരുത്തിയ പരിഷ്കരണങ്ങളും അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഡോക്ടര്‍മാരുടെ ധാര്‍ഷ്ട്യവും പൊതു സമുഹം കണ്ടില്ലെന്നു ധരിക്കരുത്.ശ്രിമതി ടിച്ചര്‍ സ്ത്രികള്‍ക്കായി മാത്രം കൊണ്ടുവന്ന ആരോഗ്യ പരിപാലന ശ്രമങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്.ഒരു അഴിമതി രഹിത ഭരണത്തിന് നേത്രത്വം കൊടുക്കുന്ന അച്ചുദാനന്ദന്‍ സര്‍ക്കാരിനെ അഭിനന്ദിച്ചില്ലെങ്കിലും ക്രുശിക്കാതിരിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ തയ്യാറായാല്‍ മതിയായിരുന്നു.
2010, മേയ് 20, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്
- Kaniyapuram Noushad
- Thiruvananthapuram, kerala, India
- ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.
2 അഭിപ്രായ(ങ്ങള്‍):
മാധ്യമ വീക്ഷണങ്ങള്‍ക്ക് ഉപരിയായി ജനങ്ങള്‍ ചിന്തിക്കുന്നു എന്ന് സര്‍ക്കാരും പാര്‍ട്ടിയും മനസ്സിലാക്കണം.
മാധ്യമങ്ങളെ വെല്ലു വിളിക്കാന്‍ പാര്‍ട്ടി പലപ്പോഴും തയ്യാറാവുന്നു. അടിസ്ഥാന രഹിതമായ വിവരങ്ങള്‍ പാര്‍ട്ടി ചാനലിലൂടെയും പത്രത്തിലൂടെയും പറയുമ്പോള്‍ പൊള്ളത്തരങ്ങള്‍ കൂടുതല്‍ വ്യക്തമാകുകയാണ് ചെയ്യുന്നത്.
നമുക്ക് വേണ്ടതിലധികം പത്ര/ ചാനല്‍/ മറ്റു മാധ്യമങ്ങള്‍ ഉള്ളപ്പോള്‍ തെറ്റും ശരിയും തിരിച്ചറിയുവാന്‍ ഒരു ശരാശരി മലയാളിക്ക് പ്രയാസമുണ്ടെന്ന് തോന്നുന്നില്ല.
ഭരണ നേട്ടം ഉണ്ടെന്നു ജനങ്ങള്‍ക്കാണ് തോന്നേണ്ടത്, പാര്‍ട്ടിക്കും സര്‍ക്കാരിനുമല്ല.
രാഷ്ടിയ ചായുവ് ഇല്ലാത്ത മലയാളികള്‍ ചുരുക്കമാണ്.ഇതില്‍ സാമുദായികമായി ചിന്തിക്കുന്നവരെയും ,നിക്ഷ്പക്ഷമെന്നു കരുതുന്നവരെയും ഒരേ ചാലില്‍ നിര്ത്തിക്കുക എന്നതാണ് നമ്മുടെ മാധ്യമ തന്ത്രം.ഒരു വ്യക്തി എത്ര പത്രം വായിക്കും.എത്ര ചാനല്‍ കാണും.ഒരുവനെ ചിത്ത വിളിക്കാന്‍ എളുപ്പമാണ്.പക്ഷെ താങ്കള്‍ ഇങ്ങനെ ചെയ്താല്‍ നല്ലത്.അല്ലെങ്കില്‍ ഇത് ചെയ്തത് നന്നായി.എന്ന് പറയാന്‍ എത്ര മാധ്യമങ്ങള്‍ക്ക് കഴിയും.
വിഴ്ചകള്‍ സ്വഭാഭികമാണ്.എന്നാല്‍ അതിലെ അപകടവും തിരുത്തേണ്ട രിതിയും പ്രകടമാക്കുന്നതിനു പകരം ഏക പക്ഷിയ വിമര്‍ശനങ്ങളാണ് മാധ്യമങ്ങള്‍ തൊടുത്തു വിടുന്നത്.ഇത് കേരളത്തിന്റെ ഭവിക്കു നല്ലതാണോ???
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ