ദുബായില്‍ നിന്നും മംഗലാപുരത്തെക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ദുരന്തത്തിന് വഴി മാറിയപ്പോള്‍ പൊലിഞ്ഞ നുറു കണക്കിന് ജിവന് ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.കാസര്‍ ഗോഡ് കണ്ണൂര്‍ നിവസികളാണ് കേരളത്തില്‍ കുടുതല്‍ ദുരന്തത്തിന് ഇരയായത്.യു എ ഇ യിലും അതിന്റെ ദുഃഖം നമ്മള്‍ നേരിട്ട് അനുഭവിച്ചു.
നമ്മള്‍ മലയാളികള്‍ ന്യുസ് അധിഷ്ടിത പ്രോഗ്രാമിന്
വളരെയധികം പ്രാധാന്യം കൊടുക്കാറുണ്ട്.ന്യുസ് ഇല്ലാത്ത ചാനലിനോ റേഡിയോ മറ്റു മാധ്യമങ്ങള്‍ക്കോ മലയാളികള്‍ക്കിടയില്‍ സ്ഥാനമില്ല.ന്യുസ് എന്നത് സംഭവങ്ങളുടെ അറിയിപ്പാണ്.ആ അറിയിപ്പ് ഭാഗികമയാലോ?മംഗലാപുരത്ത് നടന്ന ദുരന്ത വാര്‍ത്തയില്‍ നമ്മള്‍ കേരളിയര്‍ക്കു മാത്രമായി എന്തോ സംഭവിച്ചു എന്നമട്ടിലാണ് ഓരോ ചാനലുകാരും പെരുമാറിയത്.ഇവിടെ യു എ ഇയില്‍ കഴിയുന്ന മലയാളികള്‍ പൊതുവേ മലയാള ചാനലിനെ മാത്രം ആശ്രയിക്കുന്നവരാണ്.അവര്‍ യാത്ര അയച്ച അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ സുഹ്രത്തുക്കള്‍ അവര്‍ക്ക് എന്ത് സംഭവിച്ചു എന്നറിയണമെങ്കില്‍ വടക്കുള്ള ഇന്ഗ്ലിഷ് ഹിന്ദി ന്യുസിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഉണ്ടായതു.
നമ്മള്‍ മലയാള മാധ്യമങ്ങള്‍ മനുഷ്യന്റെ
വൈകാരികതയെ എങ്ങനെ അമ്മാനമാടുന്നു എന്നതാണ് ഈ വിമാന ദുരന്തത്തില്‍ ബാക്കിയാകുന്നത്.ദുരന്തത്തിനു ഇരയായ കുടുംബങ്ങളുടെ വികാരത്തിനു മുന്നില്‍ മാധ്യമങ്ങളുടെ സംയമനമാണ് പ്രേഷകന്റെ അല്ലെങ്കില്‍ ശ്രോധവിന്റെ മനസ്സില്‍ ഇടം നേടുന്നത്.കേരളത്തിന്റെ അതിര്ത്തിക്കപ്പുറത്തു ജിവിക്കുന്നവരും മരിച്ചവരും മനുഷ്യരല്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്നറിയില്ല.മലയാള ചാനലുകള്‍ക്ക് പ്രായമായില്ല എന്നാരോ പറഞ്ഞത് ഇപ്പോള്‍ ഓര്‍മ്മിച്ചു പോകുന്നു.ഇനിയും പ്രായമാകാത്ത നമ്മുടെ മലയാള ചാനലുകള്‍ ഇനിയും എത്ര നാള്‍ ഇങ്ങനെ പോകും.??
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്
- Kaniyapuram Noushad
- Thiruvananthapuram, kerala, India
- ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.


1 അഭിപ്രായ(ങ്ങള്‍):
ഇവിടെയുള്ളവര്‍ക്ക് താല്പര്യം ലയന ചര്‍ച്ചകളിലും റിയാലിറ്റി പരമ്പരകളിലും ആകുമ്പോള്‍ വെറുതെ ഒന്ന് സഹതപിക്കാന്‍ വേണ്ടി മാത്രമാകുന്നു ദുരന്ത വാര്‍ത്തകള്‍.
ഫ്ലാഷ് ന്യുസുകള്‍ പോലും അലോസരമാകുന്ന ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും ഇലയറിഞ്ഞു വിളമ്പുക എന്ന തന്ത്രമാണ് വാര്‍ത്ത ചാനലുകളും പരീക്ഷിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ