ഈ ബ്ലോഗ് തിരയൂ

ലോഡ്ചെയ്യുന്നു...

2010, ജൂലൈ 9, വെള്ളിയാഴ്ച

ഇടയ ലേഖനങ്ങളും ഫത്വവയും

                                         ഈ അടുത്ത കാലങ്ങളിലായി ചില ഇടയ ലേഖനങ്ങള്‍ എന്ന പേരില്‍ ചില മടയ ലേഖനങ്ങള്‍ ക്രൈസ്തവ പള്ളികളില്‍ വായിക്കുക ഉണ്ടായി.ഇത് ആരും ചോദ്യം ചെയ്യുകയോ പ്രതികരണം എന്ന പേരില്‍ പോലും ചെന്നിത്തലയില്‍ നിന്ന് പോലും ഒന്നും കേട്ടില്ല.ഇന്ത്യയിലെ മതേതരം എന്നത് മുസ്ലിമിനും ക്രിസ്ത്യാനിക്കും അവരുടെ മത തത്വങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ആരും അനുവാദം നല്‍കുന്നില്ല.മറിച്ച് വിശ്വാസികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ തടസം വരുകയും അരുത്.എന്നാല്‍ ചില ക്രൈസ്തവ മത അധ്യക്ഷന്മാര്‍ ഇടയ ലേഖനങ്ങള്‍ എന്ന പേരില്‍ ഇറക്കുന്ന ഫത്വവകള്‍ നമ്മുടെ മത സമൂഹത്തില്‍ എത്രമാത്രം വിയോചിപ്പുകള്‍ ഏല്പിക്കുന്നു എന്ന് ആരും ചിന്തിക്കുന്നില്ല.മത കല്പനകള്‍ എന്നത് തീവ്രവാദ പ്രവര്‍ത്തങ്ങള്‍ നടത്താനുള്ള കല്പനയല്ല.മറിച്ച് മത സൌഹര്ത്വത്തിനുള്ള വേദി ആയിരിക്കണം.
                                                       
                                                      ഒരു ഫത്വവാ പുറപ്പെടുവിക്കുന്ന ഒരു മത പുരോഹിതനെ നമ്മള്‍ ഏതു അര്‍ത്ഥത്തില്‍ കാണും.പക്ഷെ ക്രൈസ്തവ പുരോഹിതന്‍ പുറപ്പെടുവിക്കുന്ന ഫത്വ അഥവാ ഇടയ ലേഖനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഏല്‍പ്പിക്കുന്ന അര്ബുതമാണ്.അതിനെ എതിര്‍ക്കാന്‍ കഴിവില്ലാത്ത മാധ്യമങ്ങളും സര്‍ക്കാരുമാണ് എതാര്‍ഥത്തില്‍ നമ്മുടെ ഇടയില്‍ തീവ്ര വാദികളെ സൃഷ്ടിക്കുന്നത്.


നമ്മുടെ സംസ്കാരം തീവ്ര വാദത്തിനു എതിരാണ്.പകഷെ മത വലിപ്പം നോക്കി നമ്മുടെ രാഷ്ടീയ ഭിക്ഷാം ദേഹികള്‍ അഭിപ്രായം പറഞ്ഞാല്‍ അത് ഇന്ത്യയെ വില്കുന്നയ്തിനു തുല്യമായ നിലപാടുകള്‍ സ്വീകരിക്കുന്ന മന്‍മോഹന്‍ സിംഗിന്റെ മനോഭാവം പോലെ ആകും.
                               ***********************************************************

1 അഭിപ്രായ(ങ്ങള്‍):

Nasiyansan പറഞ്ഞു...

ക്രൈസ്തവസഭയില്‍ ഇടയലേഖനങ്ങള്‍ക്ക്‌ വലിയ പ്രാധാന്യമുണ്ട്‌. ശ്ലീഹന്മാരുടെ പിന്‍ഗാമികള്‍ തങ്ങളുടെ ശുശ്രൂഷയ്ക്ക്‌ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നവരുടെ ബോധനത്തിനായി നല്‍കുന്ന പ്രാമാണിക രേഖകളാണവ. ആനുകാലിക പ്രശ്നങ്ങളുടെ നടുവില്‍ പ്രായോഗിക പ്രശ്നങ്ങളെ സംബന്ധിച്ചുള്ള വിശ്വാസത്തിന്റെ നിലപാടുകളെന്തായിരിക്കണമെന്നു ആധികാരികമായി പഠിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള രേഖകളാണവ. വിശ്വാസികളുടെ മനസാക്ഷിരൂപീകരണത്തില്‍ അവ പ്രധാന മാനദണ്ഡങ്ങളായിരിക്കണം.

ഇടയ ലേഖനങ്ങളെ ഫത്വവകളുമായി താരതമ്യം ചെയ്യുന്നത് ഇടയലേഖനങ്ങളെക്കുറിച്ച് അറിവില്ലതതുകൊണ്ടാണ് .. ഇടയലേഖനങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കുകയോ അനുസരിക്കാതിരിക്കുകയോ വിശ്വാസികള്‍ക്ക് ചെയ്യാം ..അത് വിശ്വാസികളുടെ പൂര്‍ണ സ്വാതന്ത്രത്തില്‍പെട്ട കാര്യമാണ് ...... ഈ അടുത്തകാലത്ത് KCBC ഇറക്കിയിരിക്കുന്ന എല്ലാ ഇടയലേഖനങ്ങളും ഇവിടെ ലഭ്യമാണ് ....വിവരക്കേടുകള്‍ ബ്ലോഗ്‌ ആക്കി ഇറക്കുന്നതിനു മുന്‍പ് ഇതൊക്കെ ഒന്ന് വായിച്ചു നോക്കുക .....

Recent Comments

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Thiruvananthapuram, kerala, India
ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.

ബ്ലോഗ് ആര്‍ക്കൈവ്

Picasa Photostream

പേജുകള്‍‌

Event