നൂതനവും പുരോഗമന ആശയങ്ങളും മുന്നില്‍ വെച്ചു സാധാരണ ജനങ്ങളുടെ പാര്‍ട്ടിയായ സി പി എം ഭരിക്കുന്ന കേരളത്തില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല.സി പി എം ഭരിച്ചാല്‍ ഒറ്റ നീര്‍ത്തടവും നികത്തില്ല എന്ന വിശ്വാസം നഷ്ടപ്പെടുന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ നിഷേടിക്കാന്‍ ഒരു പാര്‍ട്ടി നേതാവിനെയും കാണാത്തത് ദുഖകരമാണ്.കുമരകത്തെ മെത്രാന്‍ കായല്‍ ഉള്‍പ്പടെയുള്ള കായല്‍ നിലങ്ങള്‍ വന്‍ വ്യവസായികള്‍ വാങ്ങി കൂട്ടി ഗോള്‍ഫു കളിക്കാനും ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പണിയാനുമാണ് ശ്രമം എങ്കില്‍ തുടക്കമേ അതിനെ എതിര്‍ക്കെണ്ടതാണ്.ഒരു വന്‍ വികസനം എന്നതിലുപരി നമ്മുടെ കൃഷി നിലങ്ങള്‍ തരിഷിടാതെ കൃഷി ഇറക്കുകയും നമ്മുടെ ഭൂമിയെ സംരക്ഷിക്കാന്‍ നിലപാട് സ്വീകരിക്കുകയുമാണ് സി പി എം പോലുള്ള പാര്‍ട്ടിയില്‍ നിന്നും പ്രധീക്ഷിക്കുന്നത്.അത് ആസ്ഥാനത്ത് ആകില്ല എന്ന ഉറച്ച വിശ്വാസം ഉണ്ടെങ്കിലും പാര്‍ട്ടിയില്‍ കുറച്ചു പേരെങ്കിലും വികസനം എന്നത് കായല്‍ നികത്തിയും കുന്നു ഇടിച്ചും വന്‍ മാളിക പനിയുന്നതാണെന്ന് ധരിച്ചിരിക്കുന്നു. അത് തിരുത്തി പിണറായി വിജയനെ പോലെയുള്ള സമുന്നത വ്യക്തിത്വങ്ങള്‍ മുന്നോട്ടു വരേണ്ടതാണ്.ഇപ്പോള്‍ തന്നെ അരിക്ക് അന്ദ്രയെയും ബംഗാളിനെയും ആശ്രയിക്കേണ്ടി വരുന്ന നമുക്ക് ഉള്ള കൃഷിയിടങ്ങള്‍ പോലും നികത്താന്‍ അനുവദിച്ചാല്‍ നാളത്തെ കേരളം കെട്ടിടങ്ങളുടെ മറു ഭൂമിയായി അറിയപ്പെടും.ഇപ്പോള്‍ തന്നെ കാര്‍ഷിക മേഖല കുത്തകകള്‍ കയ്യടക്കി നമ്മെ വിലപേശികളായി മാറ്റാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ എങ്കിലും കൃഷി ഭൂമി സംരക്ഷിക്കും എന്ന് പ്രതിഞ്ജ എടുക്കാന്‍ ഓരോ ഇടതു പക്ഷ അനുഭവിക്കും കഴിയണം.
കേരളത്തിന്റെ തനതു പ്രകൃതി സംരക്ഷിച്ചാണ് ഓരോ വികസനവും മുന്നോട്ടു നയിക്കേണ്ടത്.കായല്‍,കുളങ്ങള്‍,തോടുകള്‍ നികത്തിയാതിന്റെ ഭലമായി കിണര്‍ ജലം തന്നെ വറ്റുന്ന വേളയില്‍ ഉള്ള നീര്‍ത്തടങ്ങള്‍ പോലും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഒരു ഇടതു സര്‍ക്കാരിന്റെ ആവശ്യം എന്താണ്.ഭൂ ഗര്‍ഭ ജലത്തില്‍ പോലും മനുഷ്യ വിസര്‍ജ്ജ്യത്തിന്റെ ബാക്ടീരിയ കലര്‍ന്നിരിക്കുന്നു എന്ന് ജല വിഭവ വകുപ്പ് അടുത്തിടെയാണ് നമ്മെ ബോധ്യ പെടുത്തിയത്.അതിന്റെ കാരണം അന്വേഷിച്ചു പോയാല്‍ കണ്ടെത്തുക നമ്മള്‍ നശിപ്പിച്ച നശിപ്പിച്ചു കൊണ്ടിരിക്കുന്ന ജല ശ്രോധസ്സുകളുടെ ഇല്ലയ്മയാണെന്നു കാണാന്‍ കഴിയും.
ഗള്‍ഫു നാടുകളില്‍ വന്‍ കെട്ടിടങ്ങള്‍ പണിയുന്നത് കണ്ടു കേരളവും അങ്ങനെ ആക്കം എന്ന് കരുതുന്നത് മണ്ടത്തരമാണ്.ഗള്‍ഫില്‍ എണ്ണ വരുമാനമല്ലാതെ കാര്‍ഷിക വരുമാനമില്ല.ഉള്ളത് ഇന്തപ്പഴം മാത്രം.അപ്പോള്‍ ആഹാരത്തിനു മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നു.എന്നാല്‍ നമ്മള്‍ ഉള്ള കൃഷിയിടം നികത്തി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു.അല്പമെങ്കിലും നെല്‍ വയലും കര്‍ഷക ജനതയും എന്നൊക്കെ വിളിച്ചു പറയുന്നത് ഇടതു പക്ഷമാണ്.എന്നാല്‍ ആ ഇടതു പക്ഷം തന്നെ കാര്‍ഷിക ഭൂമിയെ മറന്നാല്‍.ഹോ? ഭയാനകം........!
** ** **
2010, ജൂലൈ 20, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്
- Kaniyapuram Noushad
- Thiruvananthapuram, kerala, India
- ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.
1 അഭിപ്രായ(ങ്ങള്):
:-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ