ഈ ബ്ലോഗ് തിരയൂ

ലോഡ്ചെയ്യുന്നു...

2010, ഒക്ടോബര്‍ 14, വ്യാഴാഴ്ച

ബാബു പോള്‍ ഐ എ എസ്സിന്റെ മത പ്രീണനം

              മത മേലധ്യക്ഷന്മാരെ ന്യായീകരിച്ചു ശ്രീ.
ബാബു പോള്‍ ഐ എ എസ് എഴുതിയ കുറിപ്പുകള്‍
എന്തായാലും എല്ലാ മത മേതാവികളും നടപ്പില്‍ വരു
ത്തണം.എന്നാല്‍ മാത്രമേ നമ്മുടെ കേരളം രക്ഷപ്പെടു.
കേവലം ഒരു രാഷ്ടീയ പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയും
മത പുരോഹിതന്റെ പ്രവര്‍ത്തനം ഒന്നാണ് എന്ന്
വ്യക്തമാക്കുന്ന കുറിപ്പ് ഒരു വിവരമുള്ള വ്യക്തിയില്‍
നിന്നും പ്രധീക്ഷിച്ചത് അല്ല.ക്രിസ്ത്യനും മുസ്ലിമിനും
ആകാമെങ്കില്‍ എന്ത് കൊണ്ട് ഹിന്ദു സന്യാസിക്കു
കഴിയില്ല.ഒരു ഹിന്ദു സന്യാസിയാണ് പവ്വത്തില്‍
പിതാവിന്റെ വേഷം കെട്ടുന്നത് എങ്കില്‍ ഈ ബാബു
പോള്‍ എങ്ങനെ പ്രതികരിക്കും എന്ന് കണ്ടറിയണം.
സഭകളുടെ അധികാര പരിതിയില്‍ വരുന്നത്
ആണോ അതിലെ വിശ്വാസികളെ പാതിരിമാരുടെ
ഇംഗിതത്തിനു വ്ധേയമാക്കി നടത്തിപ്പിക്കുക
എന്നത്.അങ്ങനെയെങ്കില്‍ സ്വന്തം താല്പര്യം
മുന്‍ നിര്‍ത്തി രക്താഭിഷേകം നടത്തിയ
പാതിരിയെ എന്തിനു അച്ഛന്‍ പട്ടം ഒഴിവാക്കി.
അപ്പോള്‍ സ്വന്തം ഇഷ്ടം നോക്കുന്ന പവ്വത്തില്‍
പിതാവ് എങ്ങനെ ക്രൈസ്തവ പുരോഹിതനായി
തുടരുന്നു.ഇത് കേവലം വിശ്വാസ പ്രമാണത്തിന്
അപ്പുറത്ത് സാമ്പത്തികവും രാഷ്ടീയവുമായ
കാരണങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ട്.ദരിദ്രനായ
ഒരു ക്രൈസ്തവനു പോലും 
പണം കയ്യില്‍ ഇല്ലെങ്കില്‍ ഉന്നത പഠനം
ദൂരെ എന്ന് ചൂണ്ടി കാണിക്കുന്നവരുടെ കൂടെ
ആണ് ഈ പവ്വത്തില്‍ പിതാവ്.പക്ഷെ
ബാബു പോള്‍ ഇതെല്ലം മറച്ചു വെച്ച്
രാഷ്ടീയ സംഘടനകളെയും മത സഭയും
ഒരേ ചരടില്‍ കോര്‍ക്കാന്‍ ശ്രമിക്കുന്നു.
എന്നാല്‍ സത്യം അരമനയില്‍ തങ്ങുന്നു.


ഒരു രാഷ്ടീയ സംഘടനയില്‍ നിന്നും
പുറത്തു പോയാല്‍ മറ്റൊരു സംഘടന.
എന്നാല്‍ മത ഇടവകയില്‍ നിന്നും
പുറത്താക്കുന്ന ക്രൈസ്തവനെ ബാബു പോള്‍
പോയി സംരക്ഷിക്കുമോ?
മത പുരോഹിതരോട് കളിച്ചാല്‍
ശവത്തിനു പോലും നീതി ലഭിക്കില്ല
എന്ന സത്യം വിസ്മരിക്കരുത്.
                       ***********************

5 അഭിപ്രായ(ങ്ങള്‍):

http://satyamevajayatepravasi.blogspot.com പറഞ്ഞു...

കൊള്ളാം ,കുറച്ചുകൂടി വിശദമായി തന്നെ പ്രതികരിക്കേണ്ട ഒരു വിഷയമാണ് . കേരളത്തില്‍ മതേതര ജനാധിപത്യം നേരിടുന്ന വെല്ലുവിളി ഇത്തരം മത മേലദ്ധ്യക്ഷന്മാരും അവരെ താങ്ങുന്ന ബാബുപോള്‍ മാരുമാണ് .

Shukoor Cheruvadi പറഞ്ഞു...

വായിച്ചു.

N.J ജോജൂ പറഞ്ഞു...

ശുദ്ധ വിവരക്കേടാണു സുഹൃത്തേ താങ്കള്‍ എഴുതിയിരിക്കുന്നത്. ഒന്നാമതായി മാര്‍ പൌവത്തില്‍ ബാബു പോളിന്റെ ആരുമല്ല. ബാബൂപോളിന്റെ സഭാംഗമല്ല.

അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഹിന്ദുവിനും മുസ്ലീമിനും ക്രിസ്ത്യാനിയ്ക്കും പിണറായിക്കുള്ള(വ്യക്തി) അതേ അവകാശങ്ങളുണ്ട്. ഏതു ജനസമൂഹത്തിനും അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ക്രിസ്തുമതമേലധ്യക്ഷനും മുസ്ലീം മത നേതാവിനും ഹിന്ദു മത പ്രതിനിധിയ്ക്കും പിണറായിയ്ക്കുള്ള(പാര്‍ട്ടീ സെക്രട്ടറി) അതേ അവകാശമാണൂള്ളത്.

പൌവത്തില്‍ തിരുമേനി സ്വന്തം ഇഷ്ടമാണു പറയുന്നത് എന്ന് ആരാണു പറഞ്ഞത്. സഭയുടെ നിലപാടാണ്‌ പൌവത്തില്‍ തിരുമേനി പറയുന്നത്. വിതയത്തില്‍ പിതാവിനും താഴത്തില്‍ പിതാവിനും അതേ അഭിപ്രായമാനു ഉള്ളതും.

Nasiyansan പറഞ്ഞു...

താങ്കള്‍ ബ്ലോഗ്‌ എഴുതുമ്പോള്‍ ഒന്ന് രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ് ..എന്തും ആര്‍ക്കും എവിടെയും എഴുതാം എന്നതില്‍ കവിഞ്ഞു എഴുതുന്ന വിഷയത്തോട് അല്‍പ്പം അത്മാര്തത പുലര്‍ത്തുക ...

മത മേലധ്യക്ഷന്മാരെ ന്യായീകരിച്ചു ശ്രീ. ബാബു പോള്‍ ഐ എ എസ് എഴുതിയ കുറിപ്പുകള്‍ എന്തായാലും എല്ലാ മത മേതാവികളും നടപ്പില്‍ വരുത്തണം.എന്നാല്‍ മാത്രമേ നമ്മുടെ കേരളം രക്ഷപ്പെടു.

ഇതാണല്ലോ താങ്കളുടെ ആദ്യത്തെ സെന്റെന്‍സ് ..ഇത് വായിക്കുന്നവര്‍ക്ക് മത മേലധ്യക്ഷന്മാര്‍ പറഞ്ഞ ഏതു കാര്യമാണ് ബാബു പോള്‍ ന്യായീകരിച്ചതു എന്ന് കണ്ടു പിടിക്കാന്‍ വളരെ ബുദ്ധിമുട്ടി ...തിരഞ്ഞെടുപ്പാണ് വിഷയം എന്ന് വളരെ കഷ്ട്ടപ്പെട്ടാണ് മനസ്സിലാക്കിയത് ...
"ബാബു പോള്‍ ഐ എ എസ് എഴുതിയ കുറിപ്പുകള്‍" ഏതു പത്രത്തില്‍ ആണ് വന്നത്?, കുറഞ്ഞ പക്ഷം അതിന്റെ ഒരു ലിങ്ക് എങ്കിലും തരുക ....ഒന്ന് വായിച്ചു നോക്കാമല്ലോ.. ബാബുപോള്‍ എന്ത് പിണ്ണാക്കാന് എഴുതിയതെന്നോന്നു അറിയാമല്ലോ .... പിന്നെ ബാബു പോള്‍ മാര്‍ പവ്വത്തിലിന്റെ ഒരു ആരാദകനോന്നുമല്ലാ ...ദീപികയിലായിരുന്ന സമയത്ത് മാര്‍ പവ്വത്തിലുമായിട്ടുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ അദ്ദേഹം പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട് ..

ക്രിസ്ത്യനും മുസ്ലിമിനും ആകാമെങ്കില്‍ എന്ത് കൊണ്ട് ഹിന്ദു സന്യാസിക്കു കഴിയില്ല.ഒരു ഹിന്ദു സന്യാസിയാണ് പവ്വത്തില്‍ പിതാവിന്റെ വേഷം കെട്ടുന്നത് എങ്കില്‍ ഈ ബാബു
പോള്‍ എങ്ങനെ പ്രതികരിക്കും എന്ന് കണ്ടറിയണം


ഹിന്ദു സന്യാസി രക്ഷ്ട്രീയത്തില്‍ ഇടപെടരുത് എന്ന് ആരെങ്കില്‍ നോര്‍ത്ത് ഇന്ത്യയിലോ മറ്റോ പോയി പറഞ്ഞാല്‍ കരണം പുകയാന്‍ സാധ്യതയുണ്ട് ...
ഒരു പൌരന്‍ എന്നാ നിലയില്‍ എല്ലാവര്ക്കും പൌരസ്വാതന്ത്രം ഒരു പോലെയാണ് എന്ന് മനസ്സിലാക്കുക ...ഫാതര്‍ മത്തായി നൂറനാല്‍ എന്ന ക്രൈസ്തവ പുരോഹിതനെ സുല്‍ത്താന്‍ ബത്തേരിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മലസരിപ്പിച്ച കാര്യവും ഓര്‍മിപ്പിക്കുന്നു ...

അപ്പോള്‍ സ്വന്തം ഇഷ്ടം നോക്കുന്ന പവ്വത്തില്‍ പിതാവ് എങ്ങനെ ക്രൈസ്തവ പുരോഹിതനായി തുടരുന്നു.ഇത് കേവലം വിശ്വാസ പ്രമാണത്തിന് അപ്പുറത്ത് സാമ്പത്തികവും രാഷ്ടീയവുമായ കാരണങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ട്.ദരിദ്രനായ ഒരു ക്രൈസ്തവനു പോലും പണം കയ്യില്‍ ഇല്ലെങ്കില്‍ ഉന്നത പഠനം ദൂരെ എന്ന് ചൂണ്ടി കാണിക്കുന്നവരുടെ കൂടെ
ആണ് ഈ പവ്വത്തില്‍ പിതാവ്.


കേവലം ഒരു മറുപടി കൊണ്ട് ത്രിപ്തനാകുന്ന ആളാണ്‌ താങ്കള്‍ എന്ന് തോന്നുന്നില്ലാത്തതുകൊണ്ട്
ഒരു മറുപടി പറയുന്നതിലും ഉപരിയായി "എഴുതിയത് മുഴുവന്‍ തെറ്റാണ്" എന്ന് പറയാന്‍ ആഗ്രഹിക്കുന്നു ...

ബ്ലോഗ്‌ എഴുത്ത് ഒരു "കലയാണ്‌" അതിനെ "കൊല" ആക്കരുത്

Kaniyapuram Noushad പറഞ്ഞു...

സുഹൃത്തുക്കളെ അഭിപ്രായങ്ങള്‍ക്ക് നന്ദി.
ശ്രീ.ബാബു പോള്‍ മാധ്യമം പത്രത്തില്‍ അദ്ദേഹത്തിന്റെ പംക്തിയില്‍
എഴുതിയ ലേഖനത്തിന് ഒരു വിമര്‍ശനം എഴുതുകയായിരുന്നു ഞാന്‍.
അത് സൂചിപ്പിക്കാത്തത് എന്റെ പിശക് തന്നെയാണ്.അതിന്റെ ലിങ്ക്
http://www.madhyamam.com/news/2010/10/12/101012/൭൮൮൧
മത സഭയും,രാഷ്ടീയ സംഘടനയും ഒരേ തട്ടില്‍
കാണുന്ന ബാബു പോളിന്റെ നര്‍മ്മ ബുദ്ദിയെ ചോദ്യം ചെയ്യുക
യായിരുന്നു ഞാന്‍ .മതത്തെയും രാഷ്ടീയത്തെയും രണ്ടായി
തന്നെ കാണാം എന്നാണ് എന്റെ അഭിപ്രായം.സഭയുടെ
എല്ലാ പ്രവര്‍ത്തിയും ന്യായീകരിക്കുന്നത് അല്ല ശ്രീ ബാബു
പോളിന്റെ ലേഘനം.എന്നാല്‍ അതില്‍ അപകടം പിടിച്ച
ഒരു താരതമ്യം ചെയ്യല്‍ എന്തായാലും മതേതര ഇന്ത്യക്ക്
ചേര്‍ന്നത്‌ അല്ല.
ഓരോ പൌരനും ജനിച്ചു വീഴുന്നത്
ഒരു മതത്തിന്റെ ഉള്ളിലാണ്.എന്നാല്‍ രാഷ്ടീയം
രൂപ പെടുന്നത് അവന്റെ ജീവിത സാഹചര്യത്തില്‍
നിന്നാണ്.അതിനെ മതത്തിന്റെ വേലിക്കെട്ടില്‍
ഒതുക്കാന്‍ ശ്രമിക്കുന്നതിനെ പിന്തുണയ്ക്കാന്‍ കഴിയില്ല.
ശ്രീ നൂറനാലിനെ പോലുള്ള പുരോഹിതന്‍ ഇടതു
മുന്നണിയുടെ ബാനറില്‍ മത്സരിച്ചു പരാജയപ്പെട്ടു.
അപ്പോള്‍ ഒരു പുരോഹിതന് മത്സരിക്കാന്‍ നിയമം
തടസ്സം ആകുന്നില്ല.ശ്രീ മാര്‍ പവ്വത്തില്‍ പിതാവിന്
വേണമെങ്കില്‍ കൊണ്ഗ്രസ്സിലോ,കേരള കൊഗ്രസ്സിലോ
ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം.അതിനു ആരും
തടസ്സം നില്‍ക്കും എന്ന് തോന്നുന്നില്ല.എന്നാല്‍
മത നേതൃത്വത്തില്‍ ഇരുന്നു കക്ഷി രാഷ്ടീയത്തില്‍
ഇട പെടുന്നത് മര്യാദ ആണോ എന്ന് പരിശോദിക്കണം
എല്ലാ മത പുരോഹിതര്‍ക്കും രാഷ്ടീയ നിലപാട് ഉണ്ട്.
അത് പ്രകടിപ്പിക്കാന്‍ മതത്തിനെ മറയാക്കരുത്.
അതിലെ അനുജ്യത്യം ചൂണ്ടി കാണിക്കുക എന്ന
ലക്ഷ്യമേ എനിക്ക് ഉള്ളു.
നോര്‍ത്ത് ഇന്ത്യ അല്ല കേരളം എന്ന സത്യം താങ്കള്‍
മറന്നു.ഗുജറാത്തും.ഒറിസ്സയും കൊണ്ട് ത്രിപ്തിവരുന്ന
ആളാണോ താങ്കള്‍ എന്ന് ഞാന്‍ കരുതുന്നു.
കേരളത്തിലെ സവിശേഷ മത സൌഹാര്‍ദ്ദം
തകര്‍ക്കാന്‍ തക്കം പര്തിരിക്കുന്നവര്‍ക്കെ
താങ്കളുടെ പരാമര്‍ശം ഇഷ്ടമാകൂ...
പവ്വത്തില്‍ പിതാവ് സ്വാശ്രയ കോളേജ് വിഷയത്തില്‍
പറഞ്ഞ വിവാദ പരമാര്‍ശം ഞാന്‍ എടുത്തു ഇടുന്നില്ല.
അതല്ല ഇവിടത്തെ വിഷയം മത സഭയും
രഷ്ടീയ സംഘടനയും ഒന്നാണോ?
മതം രാഷ്ടീയത്തില്‍ ഇട പെടുന്നത് ശരിയോ?
ഇതില്‍ മതം രാഷ്ടീയത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കണം
എന്ന് തന്നെയാണ് എന്റെ കാഴ്ചപ്പാട്.

Recent Comments

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Thiruvananthapuram, kerala, India
ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.

ബ്ലോഗ് ആര്‍ക്കൈവ്

Picasa Photostream

പേജുകള്‍‌

Event