ഈ ബ്ലോഗ് തിരയൂ

ലോഡ്ചെയ്യുന്നു...

2011, ആഗസ്റ്റ് 14, ഞായറാഴ്ച

പിണറായി വിജയനെ വിമര്‍ശിക്കുന്നത് എന്ത് കൊണ്ട്?


 സഖാവ് പിണറായി വിജയന്‍ പരിഭവ പെടുന്നത് പോലെ 
അത്ര ലഘുവായ  ഒരു വിമര്‍ശനമല്ല താങ്കള്‍ക്ക് എതിരെ ഉയരുന്നത്.മാര്‍ക്സിസ്റ്റു 
പാര്‍ട്ടി പ്രവര്‍ത്തകര്‍ ,അനുഭാവികള്‍ അവരുടെ കുടുംബങ്ങള്‍ പാര്‍ട്ടിയെ 
സ്നേഹിക്കുന്നതും ,പിന്തുടരുന്നവരും പ്രധീക്ഷിക്കുന്ന ഉയര്‍ച്ച പിണറായിയുടെ 
നേത്രത്വത്തിനു ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും 
ഇല്ല എന്ന്.കാരണം എന്ത്?
                                            മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ പിന്നില്‍ അണി നിരക്കുന്നവര്‍  
കേവലം ഒരു നേതാവിന്റെ മാത്രം വാക്കുകള്‍ ശ്രവിക്കുന്നവര്‍ അല്ല?അങ്ങനെ 
ആരെങ്കിലും കരുതുന്നു എങ്കില്‍ അത് തെറ്റാണു.ചിന്തിക്കാന്‍ കഴിവുള്ളവര്‍ 
സര്‍ഗ്ഗ സമ്പന്നര്‍ ,ദരിദ്രര്‍ ,പണക്കാര്‍ ,പണിക്കാര്‍ എല്ലാ മേഘലയില്‍ 
ഉള്ളവര്‍ ഈ പാര്‍ട്ടിയുടെ പിന്നില്‍ ഉണ്ട്.എല്ലാവരും മാര്‍ക്സിസ്റ്റു വീക്ഷണം 
ഉള്ളവരാണ് എന്ന തെറ്റിധാരണ വേണ്ട.എന്നാല്‍ സോഷ്യലിസം വരണം 
എന്ന് ആഗ്രഹിക്കുന്നാര്‍ ആണ്.അത്തരം ജനങ്ങള്‍ ആഗ്രഹിക്കുന്ന 
ചില പൊതു ചിന്തകള്‍ അതിനു മാര്‍ക്സിസ്റ്റു പാര്‍ട്ടി നല്‍കിയിരുന്ന 
പിന്തുണ ഇന്ന് ഉണ്ടോ? ഉണ്ടെകില്‍ അത് പിണറായി വ്യക്തം 
ആക്കണം.
ഒന്ന്.,,പരിസ്ഥിതി വിഷയങ്ങളില്‍ പാര്‍ട്ടിയുടെ സമീപനം എന്ത്?
രണ്ടു.,,നെല്‍ വയല്‍ നികത്തുന്നത് പോലെ ക്രൂരമായ പ്രവര്‍ത്തികള്‍ക്ക് 
പിണറായിയുടെ സമീപനം എന്ത്??
 മൂന്നു.,,മത മൌലിക വാദികളായ മദനിയെ പോലെയുള്ളവരെ 
പിന്തുണച്ചത്‌ ശരിയോ?
 നാല്. സ്വാശ്രയ കോളേജുകളുടെ ഇന്നത്തെ അവസ്ഥയില്‍ പാര്‍ട്ടിയുടെ 
  നിലപാട് എന്ത്?
 അഞ്ചു.,,ചുമട്ടു തൊഴിലാളികള്‍ നോക്ക് കൂലി വാങ്ങുന്നത് ചൂണ്ടി കാണിച്ചാല്‍ 
പാര്‍ട്ടി നടപടി  എടുക്കുമോ?
                               ഇങ്ങനെ പൊതു സമൂഹം ആഗ്രഹിക്കുന്ന വിഷയങ്ങളില്‍ 
പാര്‍ട്ടി സജീവമല്ല.മാത്രം അല്ല സമൂഹത്തില്‍ അനഭിമതരായവര്‍ എങ്ങനെ 
പാര്‍ട്ടി നേതൃ സ്ഥാനത്ത് വരുന്നു.
                                 മനോരമ പത്രം എന്നും മാര്‍ക്സിസ്റ്റു പാര്‍ട്ടിക്ക് 
എതിരാണ്.ഒരിക്കല്‍ ഇ എം എസ്സ് നമ്മെ ഓര്‍മ്മപ്പെടുത്തി.
മനോരമ പത്രത്തില്‍ നമ്മളെ പുകഴ്ത്തി എന്തെങ്കിലും വന്നാല്‍ 
ശ്രദ്ദിക്കുക.! നമ്മുടെ പ്രവര്‍ത്തിയില്‍ എന്തോ പിഴവ് 
സംഭവിച്ചു എന്ന്. 
 എവിടെ ശാസ്ത്ര സാഹിത്യ പരിഷത്ത്?
എവിടെ പുരോഗമന സാഹിത്യ പ്രസ്ഥാനം.?
എവിടെ എത്തി യുവജന പ്രസ്ഥാനമായ ഡി വൈ എഫ് ഐ ?
ഇത്തരം വിമര്‍ശനങ്ങള്‍ പാര്‍ട്ടി വിരുദ്ദമായി കാണരുത്.

Recent Comments

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Thiruvananthapuram, kerala, India
ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.

ബ്ലോഗ് ആര്‍ക്കൈവ്

Picasa Photostream

പേജുകള്‍‌

Event