ഈ ബ്ലോഗ് തിരയൂ

2022, ജൂലൈ 22, വെള്ളിയാഴ്‌ച

അന്ധ വിശ്വാസവും മലയാളികളും


              അന്ധവിശ്വാസം മനുഷ്യ പിറവിയോടോപ്പം ഉണ്ടായതാണ് .അതിൽ നിന്നും മനുഷ്യനെ രക്ഷിക്കാൻ പല മഹത്തുക്കൾ ഭൂമിയിൽ പിറവിയെടുത്തു .പല മതങ്ങൾ .എല്ലാവരും അന്ധ വിശ്വാസത്തിന്റെ ആപത്തിനെ കുറിച്ച് മനുഷ്യരെ പഠിപ്പിച്ചു.മതത്തിന്റെ മഹത് വചനങ്ങൾക്ക് ഒപ്പം അന്ധ വിശ്വാസവും വളർന്നു .നമ്മൾ പുരോഗമന വാദികൾ എന്ന് പറയുന്നു.,ഒപ്പം ആൾ ദൈവങ്ങൾക്കും ,കപട മത വാദികളെയും കൂട്ട് പിടിച്ചു.കാലം മാറി ,സൈബർ യുഗമാണ് എന്ന് വീംബ് പറയുമ്പോൾ തന്നെ സൈബറിനെയും ആന്ധ വിശാസം വളർത്താനുള്ള വളമാക്കി .ഏതു രത്ന കല്ലും ഇന്റർ നെറ്റ് വഴി വാങ്ങാം ,ഇപ്പോൾ നൂലും വെള്ളവും വരെ സൈബർ ലോകത്ത് സുലഭം .ഇത് ഇന്ത്യ മുഴുവൻ പ്രകടമാണെങ്കിലും നമ്മൾ മലയാളികൾക്ക് ഇടയിൽ അല്പം കൂടുതൽ അല്ലെ എന്ന് സംശയം .


                                                                      മലയാളികൾക്ക് എന്ത് പറ്റി എന്ന ചോദ്യം ഉത്തരം കിട്ടാതെ ബാക്കിയാകുന്നു.മത വിശാസികൾ .കുളിക്കാൻ മറക്കാത്തവർ .നല്ല വസ്ത്രം ധരിക്കുന്നവർ.ആരോഗ്യം ശ്രദ്ദിക്കുന്നവർ പൊതുവെ വിദ്യാഭ്യസം നേടിയവർ.എന്നിങ്ങനെ വിവിധ മേഘലകളിൽ ഖ്യാതി നേടിയവർ.പക്ഷെ സ്വർണ്ണത്തിനും അന്ധ വിശ്വാസത്തിനും അടിമകൾ .ഇവിടെയാണ് നമ്മുടെ വിദ്യാഭാസത്തിൽ വന്ന അപചയത്തിന്റെ പ്രസക്തി.കാരണം നമ്മൾ മലയാളികളിൽ ഭൂരി ഭാഗവും വിദ്യ അഭ്യസിച്ചവർ ആണ്.എന്നാൽ ആത്മ വിശ്വാസം ഉള്ളവർ അല്ല .ഈ ആത്മ വിശ്വാസ കുറവാണ് അന്ധ വിശ്വാസത്തിൽ കൊണ്ട് എത്തിച്ചത്.സ്കൂൾ തലത്തിൽ കുട്ടികളുടെ വ്യക്തിഗത പുരോഗതി വിലയിരുത്തുന്ന ഒരു സിലബസ് ഇല്ലാത്തത് ഇതിനു ഒരു കാരണം ആണ്.മനുഷ്യന് ആരോഗ്യത്തിനു ഭക്ഷണം എന്നത് പോലെ മാനസിക ആരോഗ്യം നില നിർത്താൻ ആത്മ വിശ്വാസം അനിവാര്യമാണ്.നമ്മുടെ ശരീര അവയവങ്ങൾ സൂക്ഷ്മതയോടെ പരിപാലിക്കുന്നത് പോലെ അത്യാവശ്യം ആണ് മനസ്സിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത്.പക്ഷെ നമ്മൾ മലയാളികളിൽ മാനസിക ആരോഗ്യം കുറഞ്ഞു പോകുന്നു എന്നത് ഒരു വലിയ സത്യം ആണ്. കൂടി വരുന്ന ആത്മഹത്യ പ്രവണതയും ,അന്ധ വിശ്വാസവും അതാണ്‌ സൂചിപ്പിക്കുന്നത്.


                                                                     പൊതുവെ പ്രായം കൂടിയവർ ആണ് അന്ധ വിശ്വാസത്തിൽ കുടുങ്ങുന്നവർ എന്നാണു പൊതു ധാരണ ,എന്നാൽ അത് തിരുത്തി നമ്മുടെ ചെറുപ്പക്കാർ അന്ധ വിശ്വാസത്തിന്റെ പ്രചാരകർ ആയി മാറുന്നു.ഇവരിലെ ആത്മ വിശ്വാസ കുറവ് മുഖ്യ കാരണം ആയി കരുതാം.നല്ല്ല ടെക്നീഷ്യൻ  ,നല്ല കായിക അഭ്യാസി ,നല്ല അധ്യാപകൻ എന്നിങ്ങനെ വിവിധ മേഘലകളിൽ നമ്മൾ മലയാളി സാന്നിധ്യം കുറഞ്ഞു വരുന്നത് എന്തിന്റെ ലക്ഷണം ആണ്.കുറഞ്ഞു വരുന്ന ആത്മ വിശ്വാസത്തിന്റെ തത്ഭലം തന്നെയാണ്.ലോകം മുഴുവൻ പുതിയ സ്വപ്നങ്ങൾക്ക് പിറകെയാണ് ചെറുപ്പക്കാർ ,എന്നാൽ നമ്മൾ മലയാളി ചെറുപ്പക്കാരിൽ അത് സ്ത്രീയും പുരുഷനും ചാനൽ സീീരിയലിനും ആൾ ദൈവങ്ങൾക്കും പിറകെയാണ് സഞ്ചരിക്കുന്നത് .


                                                                   ലോക യുഗ പുരുഷന്മാർക്ക് ഒപ്പം മലയാളത്തിനും മാതൃകകൾ ഉണ്ടായിരുന്നു.ശ്രീ നാരായണ ഗുരു മുതൽ രാജാ രവി വർമ്മ തുടങ്ങി നിരവധി നാമങ്ങൾ നമുക്ക് ഉണ്ട്.എല്ലാറ്റിനും മലയാളിക്ക് ചൂണ്ടി കാണിക്കാൻ ഒരു മലയാള മാതൃക .എന്നാൽ ഇന്ന് ആഭിചാര ക്രിയകളിൽ മരിച്ചു വീഴുന്നവരെ പറ്റി ,പെറ്റമ്മയെ ചവിട്ടി കൊല്ലുന്ന മകനെ പറ്റി എന്തിനേറെ പിഞ്ചു കുട്ടിയെ ഉപദ്രവിക്കുന്ന പീഡിപ്പിക്കുന്ന ഒരു ജനതയുടെ വക്താക്കൾ ആയി നാം മാറുമ്പോൾ കേരളത്തിന്റെ മാനസിക ആരോഗ്യത്തെ കുറിച്ച് സംശയിച്ചു പോകുന്നു,ചീഞ്ഞു നാറുന്ന കവലകൾ നമ്മൾ ശ്രദ്ദിച്ചു തുടങ്ങി.മാലിന്യ നിർമ്മാർജ്ജനം നമ്മുടെ ജീവിത ലക്ഷ്യമായി പരിണമിച്ചത്‌ പോലെ മനസ്സിലെ മാലിന്യ നിർമ്മാർജ്ജനവും അടുത്ത ലക്ഷ്യമാകട്ടെ .മാനസിക ആരോഗ്യം വേണ്ടെടുക്കാത്ത ഒരു സമൂഹം കവലയിൽ നിറഞ്ഞ മാലിന്യം തന്നെയാണ് .


                                                                  ***************************************************************

2014, ജനുവരി 9, വ്യാഴാഴ്‌ച

അഗ്നിച്ചിറകുകൾ

ശ്രീ .എ .പി ജെ .അബ്ദുൾ കലാം എന്ന് ചുരുക്കി പറയുന്ന അവുൾ പക്കീർ ജൈനുലാബ്ദ്ദീൻ അബ്ദുൽ കലാം .അദ്ദേഹത്തിൽ നിന്നും കേട്ടറിഞ്ഞ വിവരങ്ങൾ ആത്മ കഥാ രൂപത്തിൽ തയാറാക്കിയത് മിസ്റ്റർ അരുണ്‍ തിവാരിയാണ് .അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പി .വി ആൽബി .ഡി സി ബുക്സ് പ്രസിദ്ദപ്പെടുത്തിയ ഈ പുസ്തകം വായിക്കുന്ന ആർക്കും ജീവിതത്തിൽ ശുഭാപ്ത്തി വിശ്വാസവും ,നേതൃ പാടവവും പ്രകടമാക്കാൻ സാധിക്കും .ജീവിതത്തിൽ എന്ത് ചെയ്യണം എന്ന് തിരിച്ചറിവില്ലാതെ കറങ്ങി നടക്കുന്നവരെ വിസ്മയകരമായ പുതിയ ലോകത്തേക്ക്  കൊണ്ട് പോകുന്ന ഈ പുസ്തകം ഇന്ത്യൻ ശാസ്ത്ര ലോകം കൈവരിച്ച നിരവധി നേട്ടങ്ങളെ അതിനു വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ശാസ്ത്ര വിദ്യാർഥികളെ നമുക്ക് പരിജയപ്പെടുത്തുന്നു.സാധാരണ ജനത്തിനു അറിയാത്ത ശാസ്ത്ര പുരോഗതിയുടെ വിവിധ മേഘലകളിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോകുന്നു .

രാജ്യം  ആദരിക്കുന്ന ഉന്നത വ്യക്തിത്വത്തിന് ഉടമ ആയ ശ്രീ അബ്ദുൽ കലാം ,അദ്ദേഹത്തിന്റെ ആത്മ കഥാംശം പുതിയ തലമുറ അറിയേണ്ടതാണ് .സ്വന്തം അച്ചന്റെ കലപ്നകളെ എന്നും മഹത് വാക്യമായി കൊണ്ടുനടന്ന കലാം ,സ്വന്തം ഉമ്മയുടെ അടുത്ത് ഇരുന്നു പരിചരിക്കാൻ കഴിയാതെ പി എസ എൽ വി എന്ന ദൗത്യം ഏറ്റെടുത്തതിൽ വീണ്ടു വിചാരത്തിന്റെ ,പത്ച്ചാത്താപ വിവശൻ ആകുന്ന കലാം .തികഞ്ഞ ദൈവ വിശ്വാസിയും ഇസ്ലാമിക ദർശനം ഉൾകൊണ്ട കലാം .അതെ സമയം ഹൈന്ദവ ദർശനത്തെ ,ക്രൈസ്തവ ദർശനത്തെ ഉൾകൊണ്ട മഹാ വ്യക്തിത്വങ്ങളെ പിന്തുടർന്ന കലാം ,എന്നിങ്ങനെ ശാസ്ത്ര ലോകത്തിനു പുറത്ത് ഒരു മനുഷ്യനെ വരച്ച് കാട്ടുന്നതാണ് ഈ പുസ്തകം .


"ക്ലേശങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയും ഈശ്വരൻ നമുക്ക് വളരാനുള്ള അവസരം നല്കുന്നു .അതുകൊണ്ട് നിങ്ങളുടെ ആശകളും സ്വപ്നങ്ങളും ലക്ഷ്യങ്ങളുമൊക്കെ തകർന്നു വീഴുമ്പോൾ അവയ്ക്കിടയിൽ തിരഞ്ഞുനോക്കുക ,ആ തകർച്ചയുടെ അവശിഷ്ടങ്ങൾക്കിടയിൽ  ഒളിഞ്ഞു കിടക്കുന്ന ഒരു സുവർണ്ണാവസരം നിങ്ങൾ കണ്ടെത്തിയേക്കാം " ഒരു റോക്കറ്റ് പോലെ മനസ്സിനെ ഉയരത്തിലേക്ക് കുതിപ്പിക്കുന്ന  വാക്കുകൾ ആണ് ഈ പുസ്തകത്തിന്റെ അടിസ്ഥാന തത്വം .

വിവാദങ്ങൾ ഒഴിവാക്കി ലളിതവും എന്നാൽ മനസ്സിന്റെ ഉത്തേജനം സാക്ഷാത്കരിക്കുന്ന ഒരു ഉത്തമ പുസ്തകം




എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Thiruvananthapuram, kerala, India
ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.

ബ്ലോഗ് ആര്‍ക്കൈവ്

പേജുകള്‍‌