ഈ ബ്ലോഗ് തിരയൂ

2009 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

സ്വാശ്രയ ആത്മഹത്യകള്‍ പെരുകുബ്ബോള്‍

കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ബാധിച്ച ഗുരുതരമായ രോഗ ബാധയ്ക്ക് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ ഒരു കാരണമാകൂന്നുണ്ടൊ എന്ന്‍ ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഒരു കാലത്ത് കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക്പ്രധാന പങ്കാളിത്തം വഹിച്ച ക്രിസ്ത്യന്‍ മാനേജ്മെന്റ് ഇന്ന്‍ കേരളത്തിന്റെ വിദ്യാഭ്യാസ കച്ചവടക്കാരുടെ കളിപ്പാവകളായി മാറിയതിന്റെ ദുരന്തംകേരളവും വിദ്യാര്‍ഥികളും ക്രൈസ്തവ സമൂഹവും പേറുകയാണ്.ഇത് തിരുത്തുവാനുള്ള ആഹ്വാനമല്ല ക്രൈസ്തവ മേലധ്യക്ഷന്മാര്‍ ഉത്പ്പടെ ഉള്ളവര്‍ചെയ്യുന്നത്.മറിച്ച് സമുദായത്തിന്റെ വികാരം ആളി കത്തിക്കുന്ന തരത്തില്‍ ചേരി തിരിവ് ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഇത് ആ സമുദായത്തിന്റെഅകത്തളത്തില്‍വന്ന സാബത്തിക
താത്പര്യങ്ങളാണ്കാണിക്കുന്നത്.ഇത്രയും പറയാന്‍ കാരണം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നവരും സേവന മനോഭാവത്തോടെ വര്‍ഗ്ഗീയ ചേരി തിരിവുകളില്ലാതെ വ്ദ്യാഭ്യാസ സ്ഥാപനങ്ങള്‍നടത്തി മറ്റുള്ളവര്‍ക്ക് മാത്രക ആയിരുന്ന ക്രൈസ്തവ മാനേജ് മെന്റില്‍ ഇന്ന്‍ വന്ന അപജയം ചൂണ്ടികാണിക്കാനാണ്.എന്റെ ഓര്‍മ്മയില്‍ ആദ്യമായി ഒരു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം തിരുവന്തപുരം കാര്‍മല്‍ സ്കൂളില്‍ ആണ്..അന്ന്‍ മുതല്‍
ആണ് കേരളീയര്‍ പ്രൈവറ്റ് മനേജ് മെന്റിന്റ നിഷ്കര്‍ശകള്‍ അറിയുന്നത്.അത് കൊണ്ട് പ്രൈവറ്റ് മാനേജ് മെന്റുകള്‍ക്ക് ദോഷമൊന്നും സംഭവിച്ചി
ല്ല.വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൈവറ്റ് മനേജ്മെന്റുകളുടെ സ്ഥാനത്തെ വെല്ലുന്ന രീതിയില്‍ ആണ് സ്വാശ്രയ കോളേജുകളുടെ കടന്ന്‍ വരവ്.അതോടെ കര്‍ണ്ണാടകയിലും മറ്റും കേട്ട് തളര്‍ന്ന വിദ്യാര്‍ഥി ആത്മഹത്യകള്‍ കേരളത്തിലും നിത്യസംഭവമായി.രജനി എസ് ആനന്ദ് മുതല്‍ ഗ്രീഷ്മ വരെ നീണ്ട് നില്‍ക്കുന്ന ഈ യാത്ര എവിടെ അവസാനിക്കും എന്ന്‍ ആര്‍ക്കും പറയാന്‍ കഴിയില്ല.അത്രയ്ക്ക് ദുരൂഹമാണ് സ്വശ്രയ മേഖല.

ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയതാല്‍ അത് പൂര്‍ണ്ണമായും കോളേജിന്റെ തലയില്‍ കെട്ടി വെച്ച് രക്ഷപ്പെടാമെന്നത് താല്‍കാലിക ശാന്തിയെ ആകുന്നുള്ളു.ഒരു കുട്ടി ജനിച്ച് ജീവിച്ച് വരുന്ന സാഹചര്യം പൂര്‍ണ്ണമായും അറിവുള്ളത് മാതാപിതാക്കാള്‍ക്ക്ആയിരിക്കും.കുട്ടികളിലെ ചെറിയ ചില മാനസ്സിക അസ്വസ്ഥതകള്‍ പോലും ഭാവിയില്‍ വലിയ ചില തെറ്റുകളിലേക്ക് കുട്ടികളെ നയിച്ചെന്ന്‍ ഇരിക്കും. അത് മനസ്സിലാക്കാന്‍ കഴിയാത്ത മാതാപിതാക്കളും അധ്യാപകരും ആത്മഹത്യ നടക്കുബ്ബോള്‍ മാത്രം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിട്ട് കാര്യമില്ല.വിദ്യാഭ്യാസ വകുപ്പിനും ഇതിന് ഉത്തരവാദിത്വമുണ്ട്.കോളേജ്കളില്‍ പുലര്‍ത്തേണ്ട ക്രിത്യ നിഷ്ട അത് വിദ്യാര്‍
ഥി പീഢനമായി മാറാതിരിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പരിശോദനകളും അത്യാവശ്യമാണ്.ഇവിടെയാണ് ക്രൈസ്തവ സഭകള്‍ ശ്രദ്ധിക്കേണ്ടത്.ഒരു വിദ്യാര്‍ഥിയുടെ തിരോധാനമൊ ആത്മഹത്യയൊ തങ്ങളുടെ അധികാര പരിധിയിലുള്ള കോളേജുകളില്‍ നടന്നാല്‍ അത് പരിശോദിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും ഗവണ്മെന്റിനെ സഹായിക്കാനും സഭാ അധികാരികള്‍ക്ക് ബാധ്യത ഉണ്ട്.അതിന് പകരം സമുദായത്തി
നെ അപമാനിച്ചു എന്ന തരത്തില്‍ ഗവണ്മെന്റിനെ ചൂണ്ട് വിരലില്‍ നിര്‍ത്തുന്ന ഏര്‍പ്പാട് നിര്‍ത്തണം.അല്ലെങ്കില്‍ തങ്ങളുടെ കോളെജുകളില്‍ എന്തെങ്കിലും അരുതാത്തത് നടന്നാല്‍ ക്രിത്യമായി വിലയിരുത്തി ഉചിതമായ നടപടി എടുക്കണം.അല്ലാതെ മാനേജ് മെന്റിനെ സഹായിക്കുന്ന നിലപാടുകളുമായി വരുന്നത് എന്തായാലും സഭകള്‍ക്ക് ഭൂഷണമല്ല.
സ്വാശ്രയ കോളേജുകളില്‍ പഠിക്കാന്‍ വരുന്നവര്‍ മിക്കവാറും പതിനെട്ട് വയസ്സിന് മുകളില്‍ ആയിരിക്കും.ചിലപ്പോള്‍ ഒരു വയസ്സൊ മറ്റൊ കുറഞ്ഞെന്നിരിക്കും.അവരെ അനുസരണ പഠിപ്പിക്കാ​‍ന്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധി പരാതികള്‍ വരാറുണ്ട്.കോളേജിന്റെ അധികാര പരിതിയില്‍ ആയതിനാല്‍ ആരും അതിനെ കുറ്റം പറയാറുമില്ല.എന്നാല്‍ കോളേജ് അധിക്രതരും ക്രൈസ്തവ മേലധികാരികളും ചിന്തിക്കേണ്ടത് വിദ്യാര്‍ഥികളില്‍ നല്ല ചിന്തകള്‍വളര്‍ത്തിയെടിക്കാനുള്ള മാര്‍ഗ്ഗം അവരെ മുള്‍ മുനയില്‍നിര്‍ത്തലല്ല.അതു പോലെ സഹ വിദ്യാര്‍ഥികളെ മറ്റ് വിദ്യാര്‍ഥികളുടെ നല്ല നടപ്പ് നോക്കാനുള്ള ചുമതല ഏല്‍പ്പിക്കുകയും അരുത്.ഒരു
വിദ്യാര്‍ഥി മറ്റൊരു വിദ്യാര്‍ഥിയെ കുറിച്ച് കുറ്റം പറഞ്ഞാല്‍ മറ്റൊന്നും ആലോചിക്കാതെ ആ കുട്ടിയുടെ പിന്നാലെ പോകുന്നതും പുനര്‍ ചിന്തയ്ക്ക് വിധേയമാക്കണം.എന്തായാലും നമ്മുടെ വിദ്യര്‍ഥികളുടെ ഇടയില്‍ കണ്ട് വരുന്ന ആത്മഹത്യാ പ്രവണതയെ കേരളത്തിന്റെ
പൊതു മനൊഭാവം എന്ന്‍ പറഞ്ഞ് തള്ളിക്കളയാതെ കുട്ടികളില്‍ മാനസിക ആരോഗ്യം വളര്‍ത്താനുള്ള ശ്രമം ചെറു പ്രായത്തിലെ തുടങ്ങേണ്ടിയിരിക്കുന്നു.

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Thiruvananthapuram, kerala, India
ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.

ബ്ലോഗ് ആര്‍ക്കൈവ്

പേജുകള്‍‌