കേരളത്തിന് അഭിമാനിയ്കാവുന്ന വ്യക്തിത്വങ്ങളാണ് ഇന്നു ഡല്‍ഹിയിലെ ഉന്നത പദവികളില്‍ ഉപവിഷ്ടരായിരിക്കുന്നത്.ഇവരാരും മലയാളം സംസരിക്കാത്തവരും അല്ല.എന്നാലും മലയാളി മറ്റുള്ളവര്‍ക്ക് മാതൃക ആകുമെന്ന ഒരു വിശ്വാസം ചില വ്യക്തികളുടെ പ്രവര്ത്തന ഭലമായി നഷ്ട പെടുന്നോ എന്നൊരു തോന്നലിന്റെ ഭാഗമായാണ് ഈ കുറിപ്പ്.
ഇന്നത്തെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ശ്രീ ബാലകൃഷ്ണന്‍ മലയാളിയാണ്.കൂടാതെ സമൂഹത്തിലെ ഏറ്റവും താഴ്‌ന്ന നിലയിലുള്ളവരുടെ പ്രശ്നങ്ങള്‍ അടുത്ത് അറിയാവുന്ന വ്യക്തി.എന്നാല്‍ അദ്ദേഹം നടത്തിയ ഒരു വിധി പ്രസ്താവം എത്രത്തോളം മഹത്തരം എന്നതില്‍ സംശയം ഉണ്ട്.കര്‍ണ്ണാടകയിലെ താഴ്‌ന്ന ക്ലാസ്സുകളില്‍ കന്നട ഭാഷ നിര്‍ബന്ധമാക്കിയതു അവസാനിപ്പിക്കുക മാത്രമല്ല അദ്ദേഹം നടത്തിയ പരാമര്‍ശം മുഴുവന്‍ മലയാളിക്കും അപമാനമാണ്.സ്വന്തം ഭാഷ പഠിക്കുന്നത് നാളത്തെ ജോലിക്ക് തടസ്സമണെന്ന വാദം അപ്രസക്തമാണ്.ഇന്ഗ്ലിഷ് പഠിക്കട്ടെ എന്നാല്‍ സ്വന്തം ഭാഷ കൈവിടുന്നത്മൂലം നഷ്ടപ്പെടുന്നതു തിരിച്ചറിയാന്‍ വല്ല വകുപ്പും ഉണ്ടോ.
ഓരോ വ്യക്തിയുടെയും സാംസ്‌കാരിക ബോധം നില നില്കുന്നത് അവന്റെ മാതൃ ഭാഷയുടെ ആത്മാവ് അവനില്‍ നില നില്ക്കുന്നത് കൊണ്ടാണ്.അതറിയാത്തവര്‍ നാടിനെയും നാട്ടാരെയും അറിയാത്തവരാണ്.ഭാഷ നഷ്ട പെടാതിരിക്കാന്‍ കിണഞ്ഞു ശ്രമിക്കണമെന്നു ആഹ്വാനം ചെയ്ത യുണൈറ്റട് നാഷന്‍ വെറുതെ പറഞ്ഞതയിരിക്കാന്‍ വഴി ഇല്ലല്ലോ.നമ്മുടെ ജെട്ജിമാര്‍ കുറച്ചുകൂടി വിശാല മനസ്കര്‍ ആകേന്ടിയിരിക്കുന്നു.
1 അഭിപ്രായം:
yes,but different language must be taught.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ