ഈ ബ്ലോഗ് തിരയൂ

2009 ഓഗസ്റ്റ് 22, ശനിയാഴ്‌ച

ഓണമെത്തും മുന്‍പേ


നിറ പറയും നില വിളക്കും മലയാളി മനസ്സിന്റെ കണിക്കാഴ്ചയില്‍ മാത്രം ഒതുങ്ങുന്നത് അതി വിദൂരമല്ല എന്ന ഓര്മ്മപ്പെടുത്തലുമായി വിണ്ടും ഒരു ഓണം വന്നെത്തുകയാണ്. ചാനലുകളും ,ഓണ ചന്തയും ഒരുങ്ങി കഴിഞ്ഞു.വരണ്ട വയലുകളില്‍ ഏലേലം വിളികള്‍ക്ക് പകരം 'ഹൌ ഈസ് ദാറ്റ്‌ 'വിളികള്‍ ഉയരാന്‍ തുടങ്ങിയിട്ട് നാളെറെയായി.ഇതാണ് കേരളീയമെങ്കില്‍ ഇങ്ങു ഗള്‍ഫ്‌ നാട്ടില്‍ റമദാന്‍ വൃതാരംഭം കുറിച്ചതിനാല്‍ ഓണഘോഷം നേരത്തെ തുടങ്ങി കഴിഞ്ഞു.ആഘോഷങ്ങളില്‍ നമ്മള്‍ ഒരു പടി മുന്നിലാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരുക്കങ്ങള്‍.വേവലാതികള്‍ ഉള്ളിലൊതുക്കി ആഘോഷങ്ങളെ വാരിപ്പുണരാന്‍ മലയാളി കാണിക്കുന്ന ആവേശം ഒരു തരം വേലത്തരമല്ലെ എന്ന് തോന്നി തുടങ്ങിയിട്ട് കാലമേറെയായി.എന്തായാലും തമിഴ് നാട്ടിനോളം വരില്ല എന്നാണ് തമിഴരുടെ അവകാശ വാദം. ഒന്ന് നോക്കിയാല്‍ അതും ശെരിയാണ്.തിമിഴ് ദേശീയ ഉത്സവമായി കൊണ്ടാടുന്ന പോങ്കലിനോളം അത്മാര്ഥത ഓണത്തിനു മലയാളിക്കുണ്ടോ എന്നത് നമ്മള്‍ തന്നെ പുനര്‍ ചിന്തയ്ക്ക് വിദേയമാക്കേന്ടതാണ്.കൊയ്ത്തുത്സവം തമിഴര്‍ നെല്‍ കതിര്‍ കൊയ്ത അരി കൊണ്ട് പോങ്കലുണ്ടാക്കുന്നു.നമ്മള്‍ മലയാളികള്‍ പാര്‍സല്‍ സദ്യ കൊണ്ട് ഓണമുണ്ണുന്നു.കേമം ബഹു കേമം !!!

ഓര്‍മ്മയിലെ ഓണം ഓര്‍ത്തെടുക്കുന്ന കവികളും സാംസ്‌കാരിക നായകരും മനസ്സിലെ പഴയെ കാല സ്മ്രിതികള്‍ അയവിറക്കുമ്പോള്‍ നമ്മള്‍ പുതിയ തലമുറ എന്ത് ഓര്‍മ്മ പുതുക്കാനാണ്.ഓണത്തിന് ഉഞ്ഞാല്‍ കെട്ടിയതും തുമ്പയും പിച്ചിയും നുള്ളി അത്തപൂക്കളം ഒരുക്കിയതും ബന്തു വിടുകളിലേക്ക് യാത്ര ചെയ്തതും ഓര്‍മ്മിചെടുക്കാം എങ്കിലും സ്വന്തം മക്കള്‍ക്ക്‌ ഒരു ഉഞ്ഞാലിടാന്‍ മുറ്റത്ത്‌ മരമില്ലല്ലോ എന്നോര്‍ത്ത് സന്ക്കടപ്പെടാം.തുമ്പ പോയിട്ട് നാറ്റ പൂചെടിയെങ്കിലും കിട്ടുമോ എന്നന്വേഷിക്കാന്‍ പറബെവിടെ.എവിടെയും റിയല്‍ എസ്ടേറ്റ്കാര്‍ മതില്‍ കെട്ടി പരസ്യ പലക തൂക്കിയിരിക്കുകയാണ്.ഓണം പ്രമാണിച്ചുള്ള ഡിസ്കൌണ്ടും കിട്ടും.
നല്ല മഴ പെയ്തതിനാല്‍ കുളങ്ങളും ,തോടുകളും നിറഞൊഴുകുകയയിരിക്കും.എന്ന് കരുതി കുട്ട് കാരുമൊത്ത് ഒരു ഓണ നീന്തല്‍ മത്സരം നടത്താമെന്ന് വ്യമോഹിക്കരുത്.കുളങ്ങളെല്ലാം ബസ്‌ സ്റ്റാന്‍റ്റൊ ,ഇലക്ട്രി സിറ്റി സബ് സ്റ്റേഷനൊ ആയി മാറി കഴിഞ്ഞു.ഇനിയുള്ളത് റോടുകളിലെ കുളങ്ങള്‍ മാത്രമാണ്.അത് മുഴുവന്‍ ചെളി ആയതിനാല്‍ നീന്തല്‍ കടുകട്ടിയാകും.ഒരു സുപ്പര്‍ ഫാസ്റ്റെങാനും അത് വഴി പോയാല്‍ നോര്‍ത്ത് ഇന്ത്യയിലെ ഹോളി ആഘോഷം വരെ നിറം മങ്ങും.നമ്മുടെ ചെമ്മണ്ണിന്റെ നിറം മറികടക്കാന്‍ വേറൊരു ജന്മം വേണം.ശ്ശോ!! എന്ത് കാലമാണപ്പാ...............

കാല ചക്രത്തില്‍ സ്മ്രിതിയുടെ ചക്രവര്ത്തിയായി മാവേലിയും ഓണവും വന്നു കൊണ്ടേയിരിക്കും.ഓര്‍മ്മയിലെ പൂക്കളങ്ങളില്‍ മാത്രം പുളകിതരാകാതെ നമുക്കും കര്‍മ്മ ശേഷി വീണ്ടെടുക്കാം.പുതിയ പ്രഭാതത്തിന്റെ പ്രതീക്ഷയുടെ അങ്ക തട്ടില്‍ നമുക്കും നന്മയുടെ ചേല ചുറ്റാം.ഒരുമയുടെ ഒരു പൂകാലം വിരിയിചെടുക്കാം.അതെ വരുന്ന ഓണവും പുതിയ പ്രതീക്ഷയുടെതാവട്ടെ.

2009 ഓഗസ്റ്റ് 2, ഞായറാഴ്‌ച

സുപ്രിം കോടതിയും ഭാഷയും

കേരളത്തിന് അഭിമാനിയ്കാവുന്ന വ്യക്തിത്വങ്ങളാണ് ഇന്നു ഡല്‍ഹിയിലെ ഉന്നത പദവികളില്‍ ഉപവിഷ്ടരായിരിക്കുന്നത്.ഇവരാരും മലയാളം സംസരിക്കാത്തവരും അല്ല.എന്നാലും മലയാളി മറ്റുള്ളവര്‍ക്ക് മാതൃക ആകുമെന്ന ഒരു വിശ്വാസം ചില വ്യക്തികളുടെ പ്രവര്ത്തന ഭലമായി നഷ്ട പെടുന്നോ എന്നൊരു തോന്നലിന്റെ ഭാഗമായാണ് കുറിപ്പ്.

ഇന്നത്തെ സുപ്രിം കോടതി ചീഫ്‌ ജസ്റ്റിസ്‌ ശ്രീ ബാലകൃഷ്ണന്‍ മലയാളിയാണ്.കൂടാതെ സമൂഹത്തിലെ ഏറ്റവും താഴ്‌ന്ന നിലയിലുള്ളവരുടെ പ്രശ്നങ്ങള്‍ അടുത്ത് അറിയാവുന്ന വ്യക്തി.എന്നാല്‍ അദ്ദേഹം നടത്തിയ ഒരു വിധി പ്രസ്താവം എത്രത്തോളം മഹത്തരം എന്നതില്‍ സംശയം ഉണ്ട്.കര്‍ണ്ണാടകയിലെ താഴ്‌ന്ന ക്ലാസ്സുകളില്‍ കന്നട ഭാഷ നിര്‍ബന്ധമാക്കിയതു അവസാനിപ്പിക്കുക മാത്രമല്ല അദ്ദേഹം നടത്തിയ പരാമര്‍ശം മുഴുവന്‍ മലയാളിക്കും അപമാനമാണ്.സ്വന്തം ഭാഷ പഠിക്കുന്നത് നാളത്തെ ജോലിക്ക് തടസ്സമണെന്ന വാദം അപ്രസക്തമാണ്.ഇന്ഗ്ലിഷ് പഠിക്കട്ടെ എന്നാല്‍ സ്വന്തം ഭാഷ കൈവിടുന്നത്മൂലം നഷ്ടപ്പെടുന്നതു തിരിച്ചറിയാന്‍ വല്ല വകുപ്പും ഉണ്ടോ.

ഓരോ വ്യക്തിയുടെയും സാംസ്‌കാരിക ബോധം നില നില്കുന്നത് അവന്റെ മാതൃ ഭാഷയുടെ ആത്മാവ് അവനില്‍ നില നില്ക്കുന്നത് കൊണ്ടാണ്.അതറിയാത്തവര്‍ നാടിനെയും നാട്ടാരെയും അറിയാത്തവരാണ്.ഭാഷ നഷ്ട പെടാതിരിക്കാന്‍ കിണഞ്ഞു ശ്രമിക്കണമെന്നു ആഹ്വാനം ചെയ്ത യുണൈറ്റട് നാഷന്‍ വെറുതെ പറഞ്ഞതയിരിക്കാന്‍ വഴി ഇല്ലല്ലോ.നമ്മുടെ ജെട്ജിമാര്‍ കുറച്ചുകൂടി വിശാല മനസ്കര്‍ ആകേന്ടിയിരിക്കുന്നു.

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Thiruvananthapuram, kerala, India
ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.

ബ്ലോഗ് ആര്‍ക്കൈവ്

പേജുകള്‍‌