ലോക സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം യു എസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് പ്രഖ്യാപിച്ച് കൊണ്ട് ലോകത്തിനൊപ്പം ഒബാമയെയുംഅത്ഭുതപ്പെടുത്തിയിരിക്കുന്നു.മഹാത്മ ഗാന്ധിക്ക് കൊടുക്കാത്ത സമാധാന പുരസ്കാരം ഗാന്ധിജിയുടെ പേര് പലപ്പോഴും നാവിന്‍ തുബിലെത്തുന്ന ഒബാമയ്ക്ക് തന്നെ കൊടുത്തല്ലൊ എന്ന്‍ ചിലര്‍ക്ക് ആശ്വാസം.ഇറഖ് അതിനിവേശം അവസ്സാനിപ്പിക്കും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ഏതാണ്ട് ഫല പ്രാപ്തിയില്‍ എത്തികൊണ്ടിരിക്കുന്നു.പഛിമേഷ്യന്‍ പ്രശ്ന പരിഹാരത്തിന് അപ്രതീക്ഷിത
സൗദി സന്ദര്‍ശനം നടത്തി അറബ് ലോകത്തെ ഞെട്ടിച്ചു.അണുവായുധ നിര്‍വ്യാപന കമ്മിറ്റിയില്‍ അധ്യക്ഷത വഹിച്ച് ചരിത്രം കുറിച്ചു.ഏതാണ്ട് യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമ പ്രസിഡന്റ് സ്ഥാനാര്‍ഥി എന്ന പ്രഖ്യാപനം വന്ന അന്ന്‍ മുതല്‍ ഇപ്പോഴത്തെ നോബേല്‍ സമ്മാന പ്രഖ്യാപനം വരെ ചരിത്രം കുറിച്ചിരിക്കുന്നു.തൊട്ടതെല്ലാം പൊന്ന്‍ എന്ന ചൊല്ല് പോലെ വിസ്മയമായിരിക്കുന്നു ഒബാമയുടെ ഓരോ ദിനങ്ങളും.എന്നാല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇത്രയും ചെറിയ കാര്യങ്ങള്‍ക്കായി മാറ്റുന്നത് ശരിയായ മാര്‍ഗ്ഗമാണൊ? ഒബാമ നല്ലൊരു വ്യക്തി തന്നെയാണെന്ന്‍ അദ്ദേഹത്തിന്റെ പല പ്രഖ്യാപനങ്ങളും കൊണ്ട് നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്.അത്തരം പ്രഖ്യാപനങ്ങള്‍ മാത്രം മതിയൊ ലോക സമാധാനത്തിന്.ഒരു പക്ഷെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ പ്രഖ്യാപനങ്ങളും പ്രവര്‍ത്തികളും കണ്ട് അന്താളിച്ചിരുന്ന ഒരു ലോകത്തിനെ അല്പമാശ്വാസ വചനങ്ങള്‍ കൊണ്ട് ഭീതി മുക്തമാക്കിയതിനുള്ള സമ്മാനമായി മാത്രമെ ഈ സമാധാന നൊബേല്‍ പ്രഖ്യാപനത്തിനെ കാണാന്‍ കഴിയൂ.
ലോക സമാധാനത്തിന് അമേരിക്കയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ട്.എന്നാല്‍ ഇനിയും തീയും പുകയും ഒടുങ്ങാത്ത അഫ്ഗാനിസ്ഥാന്‍,ഇറാന്റ ആണവ മോഹങ്ങള്‍ക്ക് ഇടയ്ക്കിടെ ഒളിക്കണ്ണുമായി ഭിഷണി മുഴക്കുന്ന അമേരിക്കന്‍ നയങ്ങള്‍,കുടിപ്പകയുമായി നീളുന്ന ആഫ്രിക്കന്‍ വംശ വെറികള്‍,അവസാനം കാണാത്ത ഇസ്രേല്‍ പലസ്തീന്‍ യുദ്ധങ്ങള്‍ അതിനെ ചുറ്റി പറ്റിയുള്ള പഛിമേഷ്യന്‍ പ്രശ്നങ്ങള്‍ ഇങ്ങനെ നീളുന്ന ലോക പ്രധിസന്ധികളെ ഒബാമ എങ്ങനെ ആണ് നേരിടുന്നതെന്ന്‍ ലോകം നോക്കിയിരുക്കുന്നതെഉള്ളു.ഗൊണ്ടനാമൊ ഉള്‍പ്പടെ ഭീതിത മുഖങ്ങള്‍ നമ്മെ തുറിച്ച് നോക്കുബ്ബോള്‍ ലോകത്തെ സമാധാനത്തിലേക്ക് നയിക്കാന്‍ സമാധാന സമ്മാനം നാന്ദി ആകുമെങ്കില്‍ അതാകട്ടെ ബാരക് ഒബാമ എന്ന യുഗ പുരുഷനില്‍ അര്‍പ്പിതമായ ധൗത്യം.
ഈ ബ്ലോഗ് തിരയൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്
- Kaniyapuram Noushad
- Thiruvananthapuram, kerala, India
- ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ