മലയാള ചാനല്‍ വിപ്ലവത്തില്‍ ദൂരദര്‍ശന്‍ മുങ്ങിപ്പോയി എന്ന് ധരിച്ചത്
തെറ്റായി എന്ന് അടുത്തകാലത്തായി മലയയാളം ദൂരദര്‍ശന്‍ കാണുന്ന ആര്‍ക്കും
ബോധ്യമാകും.മറ്റു സ്വകാര്യ ചാനലുകളുടെ വര്‍ണ്ണ പകിട്ടോ,ടെക്നിക്കല്‍ വികസനമോ
ഇല്ലെങ്കില്‍ കൂടി അതിലെ ചില പരിപാടികള്‍ എങ്കിലും വളരെ ഹൃദയമാണ്.നമ്മുടെ സ്വകാര്യ
ചാനലുകള്‍ ചില അലവലാതികള്‍ ഒരുക്കുന്ന കോമഡി ഷോയില്‍ അഭിരമിക്കുമ്പോള്‍
ദൂരദര്‍ശന്‍ തങ്ങളുടെ തനതു ശൈലി കൈവിടാതെ അവതരിപ്പിക്കുന്ന പല പരിപാടികളും
സാംസ്‌കാരിക നിലവാരം പുലര്‍ത്തുന്നതാണ്.
കഴിഞ്ഞ ആഴ്ചയില്‍ വന്ന പൈതൃകം എന്ന പരിപാടിയില്‍
ഷേക്ക് സൈനുദീനെ കുറിച്ച് വന്ന ചര്‍ച്ചയെ വായ്ത്തി ശ്രീമതി ഒ വി ഉഷ മാധ്യമം
പത്രത്തില്‍ സ്വന്തം പംക്തിയില്‍ എഴുതി കുറിപ്പ് വായിക്കാനിടയായി.പൈത്രകം
പരിപാടി കണ്ടത് കൊണ്ട് അതിലെ പല പരാമര്‍ശങ്ങളും ആ പരിപാടിയെ ഒന്ന്
കൂടി ഓര്‍മ്മപ്പെടുത്തി.സത്യത്തില്‍ വളരെ വിജ്ഞാന പ്രദമായ ആ പരിപാടിയില്‍
ഓര്‍മ്മ പ്പെടുത്തിയ പല വസ്തുതകളും നമ്മള്‍ മലയാളികള്‍ ഒര്ത്തിരിക്കേണ്ടതാണ്.
കാലം കൊണ്ട് വരുന്ന ദേശത്തിന്റെ മാറ്റം വരുന്ന തലമുറയും മനസ്സിലാക്കണം
എങ്കില്‍ ഇത്തരം പരിപാടികള്‍ അനിവാര്യമാണ്.ഷേക്ക് സൈനുദ്ദീന്‍ അറബി
ഭാഷയില്‍ എഴുതിയ പുസ്തകത്തെ ആസ്പദമാക്കി പണിക്കശേരിയും,കാരശ്ശേരി
മാഷും വാചാലമായി തന്നെ ചില കാര്യങ്ങള്‍ പറഞ്ഞു.ഹിന്ദു മുസ്ലിം മത മൈത്രി
മുതല്‍ ആ കല ഘട്ടത്തില്‍ ജീവിച്ചിരുന്നവരുടെ വസ്ത്ര ധാരണം വരെ നീളവേ
നമ്മള്‍ ഇന്ന് അഭിമാന പുരസ്സരം പറയുന്ന മലയാളി വേഷങ്ങളുടെ കേട്ട് മേനി
അഴിഞ്ഞു വീഴുന്നത് കാണാം.അറബികളില്‍ നിന്നും വിഭിന്നമായ മലയാളി
മുസ്ലിങ്ങളുടെ വേഷത്തിന്റെ കാരണം,മുസ്ലിങ്ങള്‍ തല വടിച്ചു നടന്നത്തിനു കാരശ്ശേരി
മാഷ് കണ്ടെത്തിയ കാരണങ്ങള്‍ എല്ലാം രസകരമായിരുന്നു.ഒരു ചരിത്ര
ക്ലാസ്സില്‍ ബോറടിക്കാതെ ഇരുന്ന പ്രതീതി.
ഇത്രയും എഴുതിയത് ടെലിവിഷന്‍ ചാനല്‍
എന്നത് ഹാസ്യം എന്നപേരില്‍ നടത്തുന്ന പേ കൂത്തിന് പകരം ഇത്തരം
നല്ല പരിപാടികളും അവതരിപ്പിക്കാന്‍ കഴിയും എന്ന് ഓര്‍മ്മ പ്പെടുത്താനാണ്.
ആദ്യ കാല ഏഷ്യ നെറ്റില്‍ അവതരിപ്പിക്കപെട്ട കഥാ പാത്രങ്ങള്‍ മുഹൂര്‍ത്തങ്ങള്‍,
ജീവനിലെ ഹരിതകം, അമൃതയിലെ സംഗമം,കൈരളിയിലെ പ്രവാസ ലോകം,
ഇങ്ങനെ നിരവധി ടെലിവിഷന്‍ പരിപാടികള്‍ നമ്മുടെ മുന്നില്‍ ഉണ്ടെങ്കിലും
ദൂര ദര്‍ശനിലെ കാര്‍ഷിക അധിഷ്ടിത പരിപാടികളും,നടന്‍ നൃത്ത രൂപങ്ങളും
ഗ്രാമ്യ പരിപാടികളും നമുക്കും ഒരു ടെലി വിഷന്‍ സംസ്കാരം ഉണ്ടെന്നു കാണിച്ചു
തരുന്നു.
******************************************
ഈ ബ്ലോഗ് തിരയൂ
2010 സെപ്റ്റംബർ 27, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്
- Kaniyapuram Noushad
- Thiruvananthapuram, kerala, India
- ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.
3 അഭിപ്രായങ്ങൾ:
malayala television rangam nannavum ennu pratheekshikkam alle suhrthe, riality showkalum nilavaramillatha comedykalum illathavumbhol.
മിക്കതും നല്ല പരിപാടികളാണ് ദൂരദര്‍ശന്റേത്. അന്തസ്സുള്ള പരിപാടികള്‍. കാശിന് വേണ്ടി എന്തും ചെയ്യുന്ന ചാനല്‍ സംസ്കാരം നാടിന് ആപത്താണ്.
താങ്കളുടെ ബ്ലോഗുകൾ സന്ദർശിച്ചു. അടുത്തിടെ എഴുത്തൊന്നുമില്ലേ? സമയക്കുറവാകും. വല്ലപ്പോഴുമെങ്കിലും എഴുതി ബൂലോകത്ത് സജീവമാകുക.പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം. ആശംസകൾ!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ