ഈ ബ്ലോഗ് തിരയൂ

2013 നവംബർ 30, ശനിയാഴ്‌ച

സഞ്ചരിക്കുന്ന വിശ്വാസി .

ലോനപ്പൻ നമ്പാടന്റെ  ആത്മകഥ





ടെൻഷൻ ഇല്ല പെൻഷനെ ഉള്ളു .എന്ന ഒറ്റ വാക്യത്തിൽ അനുവാജക ഹൃദയത്തെ  തന്റേത് ആക്കി മാറ്റിയ മലയാള സ്പർശം ഉള്ള വരികൾ എഴുതി തന്റെ ആത്മ കഥ പ്രകാശിപ്പിച്ച സത്യ സന്ധൻ ആയ നേതാവ് ആയിരുന്നു ശ്രീ .ലോനപ്പൻ നമ്പാടൻ എന്ന സഖാവ് ലോനപ്പൻ നമ്പാടൻ.ആമുഖത്തിൽ തന്റെ കുടുംബ വിശേഷങ്ങൾ പങ്ക് വെയ്ക്കുന്ന നമ്പാടൻ പതിയെ രാഷ്ടീയ പ്രവർത്തന ഘട്ടത്തിലേക്ക് തിരിയുന്നു ആരും ചോദിക്കാൻ ഇല്ല.തന്റേതു തന്റെ വഴി .പക്ഷെ കാലം നമ്പാടനെ വെറുത വിട്ടില്ല.രാഷ്ടീയത്തിന്റെ ഇരുണ്ട മുഖങ്ങൾ തന്റെ മുന്നിൽ വന്നു നിന്നത് നമ്പാടൻ തിരിച്ച് അറിഞ്ഞു..ജീവിത ഗന്ധിയായ ചില രാഷ്ടീയ സത്യത്തിലേക്ക് നമ്മളെ കൊണ്ട് പോകുന്നു .

                                                        ലോനപ്പൻ നമ്പാടൻ ജനിച്ചത് 1935 നവംബർ 13 നു ആണ്.2013 ജൂണ് അഞ്ചാം തീയതി അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞു .സ്കൂൾ അദ്ധ്യാപകൻ ,എം എൽ എ. എം പി എന്ന നിലയിൽ വളരെ നല്ല പ്രവർത്തനം കാഴ്ച വെച്ച വ്യക്തി ആണ് സഖാവ് ലോനപ്പൻ നമ്പാടൻ.രാഷ്ടീയ വ്യക്തി ജിവിതത്തിന്റെ മുഖ്യ ധാരാ മേഖലകളിൽ തന്റെ സാന്നിധ്യം ഉറപ്പാക്കുക മാത്രമല്ല രാഷ്ടീയത്തിലെ കപട നാണയങ്ങളെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു .

                                                            ലോനപ്പൻ നമ്പാടൻ ഒരു വിശ്വാസിയും ഒരു കമ്മ്യുണിസ്റ്റ് കാരനും ആണെന്ന് ഉറക്കെ പറയുന്നു.


വിമോചന സമര കാലം

        വിദേശ ശക്തികളിൽ നിന്നും കാശും വാങ്ങി ആദ്യ കേരള സർക്കാരിനെ അട്ടിമറിച്ച പാതിരി വരേണ്യ കൂട്ട് കെട്ടിനെ ലോനപ്പൻ നമ്പാടൻ ശരിക്കും കളിയാക്കുന്നുണ്ട് .പട്ടിണി പാവങ്ങളെ ഇല്ലാ കഥകൾ പറഞ്ഞു പേടിപ്പിച്ച് സമരത്തിലേക്ക് തള്ളി വിട്ട നിരവധി കഥകൾ പള്ളി വികാരികൾ എങ്ങനെയാണ് അസത്യം പ്രചരിപ്പിക്കുന്നത് എന്നും അതിലെ ദൈവ നിന്ദയും ചൂണ്ടിക്കാണിക്കുന്നു .

                                     വൈദ്യനും ,വൈദികരും എന്ന ഒരു ഭാഗം വായിക്കേണ്ടതാണ് .ചന്ദ്രിക സോപ്പ് കമ്പനിയുടെ ഉടമസ്തൻ ശ്രീ.സി ആർ കേശവൻ വൈദ്യരും .വൈദികരെയും ഒരു വിഷയത്തിൽ താരതമ്യം ചെയ്യുന്നു.സത്യ വിശ്വാസികൾ എന്ന് കരുതുന്നവർ ചെയ്തു കൂട്ടുന്ന നിരവധി കൊള്ളരുതായ്ക ഈ പുസ്തകത്തിൽ നിരത്തുന്നുണ്ട്‌ .


                                                    കുഞ്ഞ് നർമ്മങ്ങളിലൂടെ കേരത്തിലെ ഒരു ചെറു കാലഘട്ടത്തിന്റെ കഥ പറയുന്നു നമ്പാടൻ മാഷ്‌ ഈ പുസ്തകത്തിലൂടെ .വായിക്കുക ചില അകത്തള സത്യങ്ങൾ മനസ്സിലാക്കുക

                                                    ******     *******     ******

1 അഭിപ്രായം:

ajith പറഞ്ഞു...

സഹൃദയനും സത്യസന്ധനുമായൊരു മനുഷ്യന്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Thiruvananthapuram, kerala, India
ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.

ബ്ലോഗ് ആര്‍ക്കൈവ്

പേജുകള്‍‌