ഈ ബ്ലോഗ് തിരയൂ

2010 സെപ്റ്റംബർ 27, തിങ്കളാഴ്‌ച

മലയാള ദൂരദര്ശ ന്‍ തിരിച്ചു വരുമ്പോള്‍.

                               മലയാള ചാനല്‍ വിപ്ലവത്തില്‍ ദൂരദര്‍ശന്‍ മുങ്ങിപ്പോയി എന്ന് ധരിച്ചത് 
   തെറ്റായി എന്ന് അടുത്തകാലത്തായി മലയയാളം ദൂരദര്‍ശന്‍ കാണുന്ന ആര്‍ക്കും    
   ബോധ്യമാകും.മറ്റു സ്വകാര്യ ചാനലുകളുടെ വര്‍ണ്ണ പകിട്ടോ,ടെക്നിക്കല്‍ വികസനമോ
   ഇല്ലെങ്കില്‍ കൂടി അതിലെ ചില പരിപാടികള്‍ എങ്കിലും വളരെ ഹൃദയമാണ്.നമ്മുടെ സ്വകാര്യ 
   ചാനലുകള്‍ ചില അലവലാതികള്‍ ഒരുക്കുന്ന കോമഡി ഷോയില്‍ അഭിരമിക്കുമ്പോള്‍ 
   ദൂരദര്‍ശന്‍ തങ്ങളുടെ തനതു ശൈലി കൈവിടാതെ അവതരിപ്പിക്കുന്ന പല പരിപാടികളും  
   സാംസ്‌കാരിക നിലവാരം പുലര്‍ത്തുന്നതാണ്.


                                    
കഴിഞ്ഞ ആഴ്ചയില്‍ വന്ന പൈതൃകം എന്ന പരിപാടിയില്‍ 
ഷേക്ക്‌ സൈനുദീനെ കുറിച്ച് വന്ന ചര്‍ച്ചയെ വായ്ത്തി ശ്രീമതി ഒ വി ഉഷ മാധ്യമം   
പത്രത്തില്‍ സ്വന്തം പംക്തിയില്‍ എഴുതി കുറിപ്പ് വായിക്കാനിടയായി.പൈത്രകം 
പരിപാടി കണ്ടത് കൊണ്ട് അതിലെ പല പരാമര്‍ശങ്ങളും ആ പരിപാടിയെ  ഒന്ന് 
കൂടി ഓര്‍മ്മപ്പെടുത്തി.സത്യത്തില്‍ വളരെ വിജ്ഞാന പ്രദമായ ആ പരിപാടിയില്‍ 
ഓര്‍മ്മ പ്പെടുത്തിയ പല വസ്തുതകളും നമ്മള്‍ മലയാളികള്‍ ഒര്ത്തിരിക്കേണ്ടതാണ്. 
കാലം കൊണ്ട് വരുന്ന ദേശത്തിന്റെ മാറ്റം വരുന്ന തലമുറയും മനസ്സിലാക്കണം 
എങ്കില്‍ ഇത്തരം പരിപാടികള്‍ അനിവാര്യമാണ്.ഷേക്ക്‌ സൈനുദ്ദീന്‍ അറബി 
ഭാഷയില്‍ എഴുതിയ പുസ്തകത്തെ ആസ്പദമാക്കി പണിക്കശേരിയും,കാരശ്ശേരി 
മാഷും വാചാലമായി തന്നെ ചില കാര്യങ്ങള്‍ പറഞ്ഞു.ഹിന്ദു മുസ്ലിം മത മൈത്രി 
മുതല്‍ ആ കല ഘട്ടത്തില്‍ ജീവിച്ചിരുന്നവരുടെ വസ്ത്ര ധാരണം വരെ നീളവേ  
നമ്മള്‍ ഇന്ന് അഭിമാന പുരസ്സരം പറയുന്ന മലയാളി വേഷങ്ങളുടെ കേട്ട് മേനി 
അഴിഞ്ഞു വീഴുന്നത് കാണാം.അറബികളില്‍ നിന്നും വിഭിന്നമായ മലയാളി 
മുസ്ലിങ്ങളുടെ വേഷത്തിന്റെ കാരണം,മുസ്ലിങ്ങള്‍ തല വടിച്ചു നടന്നത്തിനു  കാരശ്ശേരി 
മാഷ്‌ കണ്ടെത്തിയ കാരണങ്ങള്‍ എല്ലാം രസകരമായിരുന്നു.ഒരു ചരിത്ര 
ക്ലാസ്സില്‍ ബോറടിക്കാതെ ഇരുന്ന പ്രതീതി.
                                   



     ഇത്രയും എഴുതിയത് ടെലിവിഷന്‍ ചാനല്‍ 
എന്നത് ഹാസ്യം എന്നപേരില്‍ നടത്തുന്ന പേ കൂത്തിന് പകരം ഇത്തരം 
നല്ല പരിപാടികളും അവതരിപ്പിക്കാന്‍ കഴിയും എന്ന് ഓര്‍മ്മ പ്പെടുത്താനാണ്.
ആദ്യ കാല ഏഷ്യ നെറ്റില്‍ അവതരിപ്പിക്കപെട്ട കഥാ പാത്രങ്ങള്‍ മുഹൂര്‍ത്തങ്ങള്‍
ജീവനിലെ ഹരിതകം, അമൃതയിലെ സംഗമം,കൈരളിയിലെ പ്രവാസ ലോകം,  
ഇങ്ങനെ നിരവധി ടെലിവിഷന്‍ പരിപാടികള്‍ നമ്മുടെ മുന്നില്‍ ഉണ്ടെങ്കിലും  
ദൂര ദര്‍ശനിലെ കാര്‍ഷിക അധിഷ്ടിത പരിപാടികളും,നടന്‍ നൃത്ത രൂപങ്ങളും  
ഗ്രാമ്യ പരിപാടികളും നമുക്കും ഒരു ടെലി വിഷന്‍ സംസ്കാരം ഉണ്ടെന്നു കാണിച്ചു
തരുന്നു.                           
                                    ******************************************

2009 ഒക്‌ടോബർ 10, ശനിയാഴ്‌ച

നൊബേല്‍ സമ്മാനത്തിന്റെ പുതിയ അവകാശി

ലോക സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം യു എസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് പ്രഖ്യാപിച്ച് കൊണ്ട് ലോകത്തിനൊപ്പം ഒബാമയെയുംഅത്ഭുതപ്പെടുത്തിയിരിക്കുന്നു.മഹാത്മ ഗാന്ധിക്ക് കൊടുക്കാത്ത സമാധാന പുരസ്കാരം ഗാന്ധിജിയുടെ പേര് പലപ്പോഴും നാവിന്‍ തുബിലെത്തുന്ന ഒബാമയ്ക്ക് തന്നെ കൊടുത്തല്ലൊ എന്ന്‍ ചിലര്‍ക്ക് ആശ്വാസം.ഇറഖ് അതിനിവേശം അവസ്സാനിപ്പിക്കും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ഏതാണ്ട് ഫല പ്രാപ്തിയില്‍ എത്തികൊണ്ടിരിക്കുന്നു.പഛിമേഷ്യന്‍ പ്രശ്ന പരിഹാരത്തിന് അപ്രതീക്ഷിത
സൗദി സന്ദര്‍ശനം നടത്തി അറബ് ലോകത്തെ ഞെട്ടിച്ചു.അണുവായുധ നിര്‍വ്യാപന കമ്മിറ്റിയില്‍ അധ്യക്ഷത വഹിച്ച് ചരിത്രം കുറിച്ചു.ഏതാണ്ട് യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമ പ്രസിഡന്റ് സ്ഥാനാര്‍ഥി എന്ന പ്രഖ്യാപനം വന്ന അന്ന്‍ മുതല്‍ ഇപ്പോഴത്തെ നോബേല്‍ സമ്മാന പ്രഖ്യാപനം വരെ ചരിത്രം കുറിച്ചിരിക്കുന്നു.തൊട്ടതെല്ലാം പൊന്ന്‍ എന്ന ചൊല്ല് പോലെ വിസ്മയമായിരിക്കുന്നു ഒബാമയുടെ ഓരോ ദിനങ്ങളും.എന്നാല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇത്രയും ചെറിയ കാര്യങ്ങള്‍ക്കായി മാറ്റുന്നത് ശരിയായ മാര്‍ഗ്ഗമാണൊ? ഒബാമ നല്ലൊരു വ്യക്തി തന്നെയാണെന്ന്‍ അദ്ദേഹത്തിന്റെ പല പ്രഖ്യാപനങ്ങളും കൊണ്ട് നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്.അത്തരം പ്രഖ്യാപനങ്ങള്‍ മാത്രം മതിയൊ ലോക സമാധാനത്തിന്.ഒരു പക്ഷെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ പ്രഖ്യാപനങ്ങളും പ്രവര്‍ത്തികളും കണ്ട് അന്താളിച്ചിരുന്ന ഒരു ലോകത്തിനെ അല്പമാശ്വാസ വചനങ്ങള്‍ കൊണ്ട് ഭീതി മുക്തമാക്കിയതിനുള്ള സമ്മാനമായി മാത്രമെ ഈ സമാധാന നൊബേല്‍ പ്രഖ്യാപനത്തിനെ കാണാന്‍ കഴിയൂ.

ലോക സമാധാനത്തിന് അമേരിക്കയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ട്.എന്നാല്‍ ഇനിയും തീയും പുകയും ഒടുങ്ങാത്ത അഫ്ഗാനിസ്ഥാന്‍,ഇറാന്റ ആണവ മോഹങ്ങള്‍ക്ക് ഇടയ്ക്കിടെ ഒളിക്കണ്ണുമായി ഭിഷണി മുഴക്കുന്ന അമേരിക്കന്‍ നയങ്ങള്‍,കുടിപ്പകയുമായി നീളുന്ന ആഫ്രിക്കന്‍ വംശ വെറികള്‍,അവസാനം കാണാത്ത ഇസ്രേല്‍ പലസ്തീന്‍ യുദ്ധങ്ങള്‍ അതിനെ ചുറ്റി പറ്റിയുള്ള പഛിമേഷ്യന്‍ പ്രശ്നങ്ങള്‍ ഇങ്ങനെ നീളുന്ന ലോക പ്രധിസന്ധികളെ ഒബാമ എങ്ങനെ ആണ് നേരിടുന്നതെന്ന്‍ ലോകം നോക്കിയിരുക്കുന്നതെഉള്ളു.ഗൊണ്ടനാമൊ ഉള്‍പ്പടെ ഭീതിത മുഖങ്ങള്‍ നമ്മെ തുറിച്ച് നോക്കുബ്ബോള്‍ ലോകത്തെ സമാധാനത്തിലേക്ക് നയിക്കാന്‍ സമാധാന സമ്മാനം നാന്ദി ആകുമെങ്കില്‍ അതാകട്ടെ ബാരക് ഒബാമ എന്ന യുഗ പുരുഷനില്‍ അര്‍പ്പിതമായ ധൗത്യം.

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Thiruvananthapuram, kerala, India
ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.

ബ്ലോഗ് ആര്‍ക്കൈവ്

പേജുകള്‍‌