ഈ ബ്ലോഗ് തിരയൂ

2009 ഒക്‌ടോബർ 3, ശനിയാഴ്‌ച

മനുഷ്യ ചങ്ങലയുടെ രാഷ്ടീയം

ഇന്ത്യന്‍ ജനതയുടെ മാനവീയ മുഖമാണ് കാര്‍ഷിക വ്രിത്തി.ഉണ്ണാനും ഉടുക്കാനുമുള്ളത്
വേണ്ട വിതം മെനയാന്‍ അനുഗ്രഹീതമായ ഭൂ പ്രക്രതി.അത് കൊണ്ട് പട്ടിണിക്കാരുടെ ഇടയിലും വിശപ്പടക്കാന്‍ എന്തെങ്കിലും ഭൂമിയില്‍ നിന്നും കിട്ടും എന്ന പ്രദീക്ഷ കൈ വിടാത്ത ഒരു സമൂഹം. എന്നാല്‍ നമ്മള്‍ കേരളീയര്‍ക്ക് അങ്ങനെ അഭിമാനം പുലര്‍ത്താന്‍ കഴിയുമൊ?തമിഴനും,തെലുങ്കനുംവിളയിക്കട്ടെ ഞാന്‍ വളഞ്ഞിരുന്നു തിന്നാം എന്ന്‍ വിചാരിക്കുന്ന ഒരു സമൂഹമായി നാം മാറി തുടങ്ങിയത്
മന്‍ മോഹന്‍ സിംഗ് മാത്രമല്ല സോണിയാ ഗാന്ധിയെയും നമ്മള്‍ പഠിപ്പിച്ചിരിക്കുന്നു.അത് കൊണ്ട് തന്നെആസിയാന്‍ കരാര്‍ പോലെ ദൂര വ്യാപക പ്രത്യാഘാതം കേരളത്തിലുണ്ടാക്കുമെന്ന സത്യം അവര്‍ വിസ്മരിച്ചത്.അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.കേരളീയര്‍ അടിമത്വം ഇഷ്ടപെടുന്നവരാണെന്ന്‍ നമ്മള്‍
തന്നെ പല തവണ തെളിയിച്ചിട്ടുള്ളതാണ്.കൂടി മറിഞ്ഞാല്‍ അല്‍പം കാപ്പിയും റബറിനും വില കുറയും.എന്നാല്‍ തായ്ലാന്റ് അരിയും മത്സ്യം അരച്ച് പാക്ക് ചെയ്തതും ഇഷ്ടം പോലെ തിന്നാന്‍ കിട്ടും.കുബ പുരുഷ ലക്ഷണമായത് കൊണ്ട് കുടുതല്‍ നല്ലത് പോലെ വീര്‍പ്പിച്ച് നടക്കാന്‍ പറ്റും.കാരണം തായ്ലാന്റ് അരി ഗള്‍ഫ് മലയാളികള്‍ക്ക് നല്ല പരിചയമാണ്.മോട്ട ചാവല്‍ ഉരുട്ടി വിഴുങ്ങുബോള്‍ പലര്‍ക്കും അറിയില്ല
ഇത് തായ്ലാന്റ് അരി ആണെന്ന്‍.ആസിയാന്‍ കരാറിനെ കുറ്റം പറയുന്നവര്‍ ചൈനയെ രക്ഷിക്കാനാണെന്ന്‍ചിലരുടെ വാദം.എന്തായാലും അരി ക്ഷാമം കാരണം ഗള്‍ഫിലേക്ക് അരി കയറ്റി അയക്കുന്നത് ഇന്ത്യ നിരോധിച്ചപ്പോള്‍ ഗള്‍ഫ് മലയാളികള്‍ ആശ്രയിച്ചതും ചൈനാ അരിയെ ആയിരുന്നു.പേടിക്കേണ്ട കേരളീയര്‍ മുഴുവന്‍ അരിക്ക് വേണ്ടി മറ്റുള്ള രാഷ്ടങ്ങളെ ആശ്രയിക്കേണ്ട സമയം വിദ്ദൂരമല്ല.അപ്പോള്‍ഈ കരാറിന്റെ ഗുണ ഭോക്താവായി മാറാന്‍ നമ്മള്‍ പുതിയ ഒച്ചപ്പാടുകള്‍ നടത്തേണ്ടി വരും.
സത്യത്തില്‍ ആസിയാന്‍ കരാറിന്റെ ഒരു വശത്തിനെതിരെ
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മനുഷ്യ ചങ്ങല തീര്‍ത്തപ്പോള്‍ കേവലം അതൊരു സമര അഹ്വാനംമാത്രമല്ല വയനാടന്‍ കര്‍ഷക ജനതയോടുള്ള ഐക്യ ധാര്‍ഢ്യം കൂടി ആയിരുന്നു അത്.കാപ്പിക്കും കുരുമുളകിനും വില ഇടിവ് വന്നതോടെ ആത്മഹത്യ ചെയ്ത നിരവധി കര്‍ഷക കുടുംബത്തെ ഒര്‍മ്മിക്കുന്ന
തായിരുന്നു.വിദര്‍ഭയില്‍ ഇനിയും സ്ഥിതി നേരെ ആയിട്ടില്ല എന്നോര്‍ക്കുബോഴാണ് ഇത്.എന്നാല്‍ കേരളീയന്‍ നേരിടുന്ന യദാര്‍ഥ പ്രശ്നത്തില്‍ ഒന്നു മാത്രമല്ലെ അത്.നമ്മള്‍ ഭക്ഷ്യ വിളകളെ പൂര്‍ണ്ണമായുംഉപേക്ഷിച്ച് റബറുപോലെ നാണ്യ വിളകള്‍ക്ക് പിന്നാലെ പോയതിന്റെ പരിണിത ഭലങ്ങളല്ലെ ഇത്. നെല്‍ വയല്‍ നികത്തി റിയല്‍ എസ്റ്റേറ്റും എയര്‍ പോര്‍ട്ടും പണിയുന്ന നമ്മള്‍ ആരെ ബോധ്യ പെടുത്താനാണ്ഈ സമരം നടത്തുന്നതെന്ന്‍ അറിയില്ല.കോണ്‍ഗ്രസ്സ് കാര്‍ നാട് വിറ്റും കാശുണ്ടാക്കുന്നവരാണെന്ന്‍ ജന സംസാരം
എന്നാല്‍ കമ്മ്യൂണിസ്റ്റ്കാരുടെ സ്ഥിതി അങ്ങനെ അല്ലല്ലൊ!ക്രിഷി ഭൂമി നികത്താന്‍ ഇനി അനുവദിക്കില്ല എന്ന്‍
പിണറായിയൊ പ്രകാശ്കാരാട്ടൊ പ്രഖ്യാപിക്കുമെന്ന്‍ പ്രദീക്ഷിച്ച എന്നെ പോലെ ഉള്ളവര്‍ വിഡ്ഡികളായി.സമരം
നടത്തി തിരിച്ച് വരുംബോള്‍ വിളയിക്കാന്‍ തുണ്ട് ഭൂമി ഇല്ലെന്ന്‍ വരുകില്‍ മലേഷ്യയൊ ബര്‍മ്മയൊ എന്തെങ്കിലും വിളയിച്ച് തരുന്നതിനെ നമുക്ക് അംഗീകരിച്ച് കൂടെ.റബറിന് വില കിട്ടിയില്ലെങ്കിലും എന്തെങ്കിലും തിന്നാന്‍ പുറത്ത് നിന്നും തന്നെ വരണ്ടെ.!!!!!!!!
മനുഷ്യ ചങ്ങലയുടെ രഷ്ടീയം വിദേശ ചങ്ങല പൊട്ടിച്ചെറിയാനാണെങ്കില്‍ തീര്‍ച്ചയായും നമുക്കും അണി ചേരാം.അതെ സമയം നമുക്ക് നമ്മള്‍ ചെയ്ത് തീര്‍ക്കേണ്ട കടമകള്‍ക്ക് മൗനം ഭുജിക്കുന്നത് എന്ത് നീതീകരണമാണ്
പറയാന്‍ കഴിയുക.ക്രിഷി ഭൂമി കര്‍ഷകന് എന്നത് യാദാര്‍ഥ്യമാകണം.നെല്‍ വയലിനി നികത്തില്ല ഇനി അതിനഅനുവദിക്കില്ല എന്ന ഒരു പ്രഖ്യപനം കൂടി ഈ വേളയില്‍ നടത്തേണ്ടതല്ലെ.???????????????

2009 ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

ആസിയാന്‍ കരാറും രാഷ്ടീയക്കാരും

South East Asian Nations എന്ന ആസിയാന്‍ കരാര്‍ നിലവില്‍ വന്നതോടെ നമ്മുടെ മുന്നണി രഷ്ടീയക്കാര്‍
പരസ്പരം കൊബ് കോര്‍ക്കുകയും എല്ലാവരും കര്‍ഷക പക്ഷത്താവുകയും ചെയ്യുന്നു.എന്താണു ആസിയാന്‍
കരാര്‍ അതില്‍ ഉത്പ്പെടുന്ന രാഷ്ടങള്‍ ഏതൊക്കെയാണു.ആ രഷ്ടങളുടെ ഉത്പന്നങള്‍ എന്തൊക്കെയാണു.
എന്തു കൊണ്ട് ഈ രാഷടങളുടെ ഉത്പന്നങള്‍ കേരളവുമായി സങ്കര്‍ഷത്തില്‍ വരുന്നു.ഇതൊക്കെ നാം പരിശോദിക്കുബോഴാണു
സത്യത്തില്‍ ചില കാതലായ പ്രശ്നങള്‍ നമ്മെ ബാദിക്കുന്നത് അറിയാന്‍ കഴിയുന്നത്.ഇന്ത്യ,ബ്രുണെ,കംബൊഡിയ,മലേഷ്യ,ബര്‍മ്മ,
ഫിലിപ്പൈന്‍,സിംഗപ്പൂര്‍,തായ്ലാന്റ് ,വിയറ്റ്നാം തുടങ്ങിയ , രാഷ്ടങളാണു ഈ കരാരിന്റ ഭാഗമായി വരുന്നത്.ഈ കരാറിനെ
കേന്ദ്ര സര്‍ക്കാരിന്റ ഭാഗമായ കൊണ്‍ഗ്രസ്സ് കരാരിനെ വാനോളം പുകയ്ത്തുംബോള്‍ കേരള സര്‍ക്കാരിനു നെത്രത്വം കൊടുക്കുന്ന
മാര്‍ക്സിസ്റ്റ് പാര്‍ട്ടി കരാറിനെ അറബി കടലില്‍ തള്ളുമെന്ന്‍ പ്രഖ്യാപിച്ചിരിക്കുന്നു.ഇരു മുന്നണികളുടെയും ഘടക കക്ഷികള്‍ക്കും
ഏതാണ്ട് ഇതേ മനോഭാവം തന്നെയാണെന്നത് സവിശേഷമായി തോന്നുന്നു.ഇന്ത്യാ മഹാ രാജ്യത്തെ നിരവധി
കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വന്‍ നേട്ട ഉണ്ടാക്കി കൊടുക്കുന്ന ഈ കരാര്‍ സത്യത്ത്യല്‍ ഇന്ത്യയില്‍ കേരളം
ഒഴിച്ചുള്ള സംസ്ഥാനങ്ങള്‍ വന്‍ നേട്ടമാണു ഈ കരാറിലൂടെ ഉണ്ടാകുന്നത്.എന്നാല്‍ കേരളത്തിലെ റബര്‍ കുരുമുളക്
ഏലം കര്‍ഷകരുടെ വയറ്റത്തടിക്കുന്ന ഈ കരാര്‍ കോന്‍ഗ്രസ്സ് കാരുടെ വാദം പൊലെ മലയോര കര്‍ഷകര്‍ക്ക് അത്ര
സുഖകരമാവാന്‍ ഇടയില്ല.

എന്തായാലും കരാര്‍ നടപ്പില്‍ വന്നു കഴിഞു.ഇനി വാഗ്വാദങ്ങള്‍ക്ക് സമയമില്ല.മലയോര കര്‍ഷകന്റെ വയറ്റത്തടിക്കുന്ന
ഈ കരാറിലെ ദൂഷ്യ ഭലങ്ങള്‍ മറികടക്കാനുള്ള പ്രയത്നത്തില്‍ സര്‍ക്കരുകളുടെ പങ്കാളിത്തം അനിവാര്യമാണു.ചൈനക്ക്
ദോഷം വരുന്നതു കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ കരാറിനെ എതിര്‍ക്കുന്നതെന്ന കോണ്ഗ്രസ്സിന്റെ വാദം ബാലിശമാണു.
റബര്‍ കര്‍ഷകരുടെ വക്താവായ കെ എം മാണി പോലും അത് അംഗീകരിക്കുമെന്ന്‍ തൊന്നുന്നില്ല.ആസിയാന്‍ കരാറിലെ വിപരീത ഭലങ്ങള്‍
അനുഭവിക്കന്‍ പൊകുന്ന കര്‍ഷകരുടെ മുന്നില്‍ ചൈന വാദത്തിനൊന്നും പ്രസക്ത്തിയില്ല.

എന്ത് കൊണ്ടു കേരളത്തിലെ ഉത്പന്നങള്‍ക്ക് മാര്‍ക്കറ്റ് പിടിച്ചടക്കാന്‍ കഴിയുന്നില്ല.കാലാവസ്ഥയെ അശ്രയിച്ച് ക്രിഷിപ്പണി നടത്തുന്ന
നമ്മുടെ കര്‍ഷകര്‍ക്കു അവരുടെ ഉത്പന്നങളുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ സങ്കേതിക വിദ്യ കൈമാറാന്‍
നമ്മുടെ ക്രിഷി ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നില്ല എന്നത് നമ്മുടെ പരിമിതിയെ സൂചിപ്പിക്കുന്നു. ഇന്നത്തെ മാര്‍ക്കെറ്റ്‌ ഉത്പ്പന്നങ്ങള്‍ അതെ പടി വിറ്റഴിക്കുന്നതില്‍ അല്ല അതിന്റ വിജയം.
ഉപ ഭോക്താവിനു അവശ്യമായ തരത്തില്‍ സംസ്കരിച്ച് കേടു കു‌ടാതെ വളരെ നാള്‍ ഉപയിക്കാവുന്ന തരത്തില്‍ വിപണിയെ മാറ്റണം.

എം എ ,ബി എ ,എല്‍ എല്‍ ബി ആയിരുന്നു നമ്മുടെ സ്വപ്‌നങ്ങള്‍ അത് മാറി
ഡോക്ടര്‍ ആയി ഇന്ജിനീയര്‍ പിന്നെ ഐ റ്റി ഇതിലോതുങ്ങുന്ന വിദ്യാഭ്യാസ രീതി മാറണം
ബയോ ടെക്നൊളജിയുടെ വളര്ച്ച അതിലൂടെ വളര്ന്നു വരുന്ന പുതിയ വ്യവസായങ്ങള്‍
ഒന്നും കണ്ടില്ലെന്നു നടിക്കുന്ന നട്യക്കാരുടെ നാട്ടില്‍ ഒന്നും പ്രധീക്ഷിച്ചിട്ട് കാര്യമില്ല.
ഒരാള്‍ ഐറ്റിയുടെ വിജയം ഘോഷിച്ചാല്‍ അതിന്റെ പിറകെ പോകും .ലോകം വളരുന്നത് അത് കണ്ടു മാറ്റങ്ങള്‍ക്കു കാതോര്‍ക്കാന്‍ കഴിയാത്ത മലയാള സമൂഹമെ സ്വയം ലജ്ജിക്കാതെ ഞാന്‍ എന്ത് പറയാന്‍....

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Thiruvananthapuram, kerala, India
ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.

ബ്ലോഗ് ആര്‍ക്കൈവ്

പേജുകള്‍‌